Flash News

Nattu Media

പഞ്ചായത്തിലെ അനധികൃത തെരുവ് കച്ചവടം നിരോധിക്കണം:- KVVES നെല്ലിക്കാപറമ്പ് യൂണിറ്റ്


കൊടിയത്തൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിക്കാപറമ്പ് യൂണിറ്റ് വാർഷിക ജനറൽബോഡിയോഗം നടത്തി.      മണ്ഡലം പ്രസിഡന്റ്   പി. പ്രേമൻ ഉദ്ഘാടനം ചെയ്തു.  നെല്ലിക്കാപറമ്പ് യൂണിറ്റ് പ്രസിഡണ്ട് എം. മൻസൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി എൻ. ശങ്കരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

വ്യാപാരികളെ ഏറെ ബുദ്ധിമുട്ടിക്കുന്ന, യാതൊരു നിയന്ത്രണവും ഇല്ലാതെ നടത്തുന്ന വഴിയോരക്ക കച്ചവടങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡണ്ട്  അലി അക്ബർ മുഖ്യപ്രഭാഷണം നടത്തി.
 മണ്ഡലം ട്രഷറർ എം.ടി. അസ്‌ലം, കൊടിയത്തൂർ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Ad

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)