Flash News

Nattu Media

ഫിസിയോതെറാപ്പി യൂണിറ്റും ഫിറ്റ്നസ് സെൻററും ഉദ്ഘാടനം നടത്തി

ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പി യൂണിറ്റും ഫിറ്റ്നസ് സെൻററും പ്രവർത്തനം ആരംഭിച്ചു.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചത്.. പാലിയേറ്റീവ് രോഗികൾക്ക് ആശുപത്രിയിൽ അഡ്മിഷനും ഫിസിയോതെറാപ്പിയും നൽകുന്ന രീതിയിലും , പൊതുജനങ്ങൾക്ക് ഫിറ്റ്നസ് സെൻറർ ഉപയോഗിക്കുന്ന രീതിയിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടത്തിയ ചടങ്ങ്
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് . ശ്രീമതി റുക്കിയ ഷംസു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് ശ്രീ കെ സി ഗഫൂർ ഹാജി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഹരിദാസ് പുൽപ്പറ്റ, 
ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. ശ്രീമതി എളങ്കയിൽ മുംതാസ്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ. ആർ .രേണുക, ജില്ലാ എൻ സി ഡി നോഡൽ ഓഫീസർ. ഡോക്ടർ ഫിറോസ് ഖാൻ, ചീക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ശ്രീമതി നസീമ, വാർഡ് മെമ്പർ ശ്രീമതി ഫജീന സിദ്ദീഖ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ അമീൻ, എച്ച് എം സി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു..

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)