Flash News

Nattu Media

സ്വതന്ത്ര ദിനാചരണം: സൈനികനെ ആദരിച്ചു


വാഴക്കാട്
: ഇന്ത്യയുടെ 77-ാം സ്വതന്ത്ര ദിനത്തോടനുബന്ധിച്ച വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജ് NSS വളന്റിയേർസ് റിട്ട. ജവാൻ അഫ്സൽ അലിയെ  ആദരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ഐ പി അബ്ദുൽ സലാം ഉദ്ഘാടനം നിർവഹിച്ച ആഘോഷ പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി സൽമാൻ  സ്വഗതം പറയുകയും  എൻ എസ് എസ് കോർഡിനേറ്റർ സൽമാനുൽ ഫാരിസി ചടങ്ങിന് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.

പതാക ഉയർത്തിയ റിട്ട.ജവാൻ അഫ്സൽ അലി വിദ്യാർത്ഥികളുമായി  തന്റെ സൈനിക ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. കഴിവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ എന്തും നേടിയെടുക്കാമെന്ന സന്ദേശവും  നൽകി.
അസി.പ്രൊഫ. കെസി.നജ്മൽ ബാബു, അസോ. പ്രൊഫ പിസി അബ്ദുസ്സലാം , ലൈബ്രറിയൻ അബ്ദുസ്സത്താർ, ജുനൈസ്, നജീബ്, ആസിഫ അമൻ,
യൂണിറ്റ് ജോയിന്റ് സെക്രട്ടറി മിന്ന ഫാത്തിമ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)