Flash News

Nattu Media

ദശപുഷ്പോദ്യാനം ഉദ്ഘാടനം ചെയ്തു


വാഴക്കാട്
: ഇന്ത്യയുടെ 77-ാംമത്  സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി വാഴക്കാട് ദാറുൽ ഉലൂം എൻ എസ് എസ് യൂണിറ്റിന്റെ കീഴിൽ നിർമിച്ച  ദശപുഷ്പോദ്യാനം റിട്ട:ജവാൻ അഫ്സൽ അലി പി പി ഉദ്ഘാടനം ചെയ്തു. ചെറുതാളി, ഉഴിഞ്ഞ,ചെറൂള തുടങ്ങിയ പത്തോളം ഔഷധ സസ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ഉദ്യാനം.
വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ ഔഷധ സസ്യങ്ങളെ സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കോളേജ് പ്രിൻസിപ്പൾ, അധ്യാപകർ, എൻ.എസ്.എസ് വളണ്ടിയർമാർ തൈകൾ നട്ട് ഉദ്യാന നിർമാണത്തിന്റെ ഭാഗമായി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)