Flash News

Nattu Media

വിലക്കയറ്റം; ഇടതു സർക്കാർ കുടുംബിനികളെ ദ്രോഹിക്കുന്നു: സി. പി ചെറിയ മുഹമ്മദ്

കൊടിയത്തൂർ: താങ്ങാനാവാത്ത  വിലക്കയറ്റം  അടിച്ചേല്പിച്ചും മദ്യവും ബാറുകളും വ്യാപകമാക്കിയും ഇടതുമുന്നണി സർക്കാർ സംസ്ഥാനത്തെ എൺപതു ലക്ഷം കുടുംബിനികളെ ഒരുപോലെ  ദ്രോഹിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന  സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് .

മുസ്‌ലിം ലീഗിന്റെ ശക്തമായ പോഷക ഘടകമായ വനിത ലീഗ് സ്ത്രീത്വത്തോടൊപ്പം  മൂല്യങ്ങളും ഉയർത്തി പിടിച്ച കേരളത്തിലെ ഏറ്റവും സംഘടിത മഹിള പ്രസ്ഥാനമാണിന്ന്. കൊടിയത്തൂർ പഞ്ചായത്ത്  വനിതാ  ലീഗ്    ലീഡറാസ്‌കോ  ക്യാമ്പിന്റെ  ഉൽഘാടനം  ചെയ്‌തു കൊണ്ട്  സംസാരിക്കുകയായിരുന്നു  സംസ്ഥാന മുസ്ലിം  ലീഗ് സെക്രട്ടറി  സി  പി. ചെറിയ  മുഹമ്മദ്  .

ചടങ്ങിൽ  വനിതാ  ലീഗിന്റെ പഞ്ചായത്ത്തല പ്രസിഡന്റ്  ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു .നിസാം  കാരശേരി  മുഖ്യപ്രഭാഷണം  നടത്തി .ചടങ്ങിൽ ജില്ലാ  വനിതാ  ലീഗ്  വൈസ്  പ്രസിഡന്റ്  റുഖിയ  ടീച്ചർ ,മണ്ഡലം  വനിതാ  ലീഗ്  നേതാക്കളായ  ആയിഷബീവി  ,അമീനാബാനു ,കെ  പി  റുഖിയ ,സുഹ്റ  വെള്ളങ്ങോട്ട് , ഷംലുലത്ത്  കൊടിയത്തൂർ ,സീനത്ത്  ടി  കെ ,റഹ് മത്ത് ,ഫാത്തിമ്മ  ടി ,മണ്ഡലം  ലീഗ്  വൈസ്  പ്രസിഡന്റ്  കെ  പി  അബ്ദുറഹിമാൻ ,ഗ്രാമ  പഞ്ചായത്ത്  വൈസ്  പ്രസിഡന്റ്  ഫസൽ  കൊടിയത്തൂർ ,കൊടിയത്തൂർ  പഞ്ചായത്ത്  ലീഗ്  നേതാകളായ  എൻ  കെ  അഷ്‌റഫ് , മജീദ്  മുലത്ത് ,എൻ  ജമാൽ ,ഉണ്ണിക്കമ്മു ,വാർഡ്  ലീഗ്  ജനറൽ  സെക്രട്ടറി  കെ  വി  നവാസ് ,അയുബ്  ചേലപ്പുറത്  എന്നിവർ  പങ്കെടുത്തു ചടങ്ങിൽ  വനിതാ  ലീഗ്  പഞ്ചായത്ത്   സെക്രട്ടറി  ജുമൈല സ്വഗതവും ട്രഷർ  റജീന  നന്ദിയും  പറഞ്ഞു.

Read alswo>>ചുള്ളിക്കാപ്പറമ്പ് - കവിലട റോഡിന് 8 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)