Flash News

Nattu Media

ചുള്ളിക്കാപ്പറമ്പ് - കവിലട റോഡിന് 8 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി.

ചെറുവാടി: ചുള്ളിക്കാറമ്പ്, ചെറുവാടി - കവിലട റോഡിന് 8 കോടി രൂപയുടെ (807 ലക്ഷം) പുതുക്കിയ ഭരണാനുമതി ലഭിച്ചു.


നേരത്തേ 5 കോടി രൂപക്ക് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും ചുള്ളിക്കാപ്പറമ്പ് അങ്ങാടിയുടെ സമീപത്ത് റോഡ് ഉയർത്തുന്നതിന് കൂടുതൽ തുക അനുവദിക്കേണ്ടതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമമേറ്റ് റിവൈസ് ചെയ്യേണ്ടതായി വന്നതെന്നാണ് എംഎൽഎ ലിൻ്റോ ജോസഫ്  തന്റെ ഫേസ്ബുക് പേജിലൂടെ ഭരണാനുമതിയുടെ വിവരം പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞത്.

എംഎൽഎ യുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

https://www.facebook.com/100063508609257/posts/772561308204149/


ചുള്ളിക്കാറമ്പ് - കവിലട റോഡിന് 8 കോടി രൂപയുടെ (807 ലക്ഷം) പുതുക്കിയ ഭരണാനുമതി ലഭിച്ചു. നേരത്തേ 5 കോടി രൂപക്ക് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും ചുള്ളിക്കാപ്പറമ്പ് അങ്ങാടിയുടെ സമീപത്ത് റോഡ് ഉയർത്തുന്നതിന് കൂടുതൽ തുക അനുവദിക്കേണ്ടതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമമേറ്റ് റിവൈസ് ചെയ്യേണ്ടതായി വന്നു.ഇതിന്റെ ഭാഗമായാണ് 807 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമായത്.ഉപരിതലം ബി.എം & ബി.സി നിലവാരത്തിൽ ടാർ ചെയ്ത് പരിഷ്‌കരിക്കുക,ആവശ്യമായ ഇടങ്ങളിൽ കലുങ്കുകൾ, ഡ്രൈനേജ് സംവിധാനം ഒരുക്കുക,റോഡ് സേഫ്റ്റി സംവിധാനങ്ങൾ എന്നിവയെല്ലാം പ്രവൃത്തിയിൽ ഉൾപ്പെടുന്നുണ്ട്.സാങ്കേതികാനുമതിക്ക് ശേഷം ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കും.

ലിൻ്റോ ജോസഫ് എംഎൽഎ

Read Alswo>>>കൊടിയത്തൂർ- ചെറുവാടി റോഡിൻറെ ശോചനീയാവസ്ഥ:- വ്യാപാരികൾ നിരാഹാര സമരത്തിലേക്ക്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)