Flash News

Nattu Media

ഹജ്ജ് ക്വാട്ടയിൽ ഭിന്നശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്തണം : റിവാഡ് ഫൗണ്ടേഷൻ


റിവാഡ് ഫൗണ്ടേഷൻ കേൾവി പരിമിതർക്കായ് തയ്യാറാക്കിയ ആംഗ്യഭാഷാ ചാനലിന്റെ ലോഞ്ചിംഗ് കെ.എൻ എം സംസ്ഥാന വൈ: പ്രസിഡന്റ് ഡോ: ഹുസൈൻ മടവൂർ നിർവഹിക്കുന്നു. ജലീൽ പരപ്പനങ്ങാടി, ശബീർ കൊടിയത്തൂർ, കെ.എം എ അസീസ്, ശുഅൈബ് പി.ടി,അഷ്റഫ് മടവൂർ മുൻനിരയിൽ 

കോഴിക്കോട് : ഹജ്ജ് കർമ്മത്തിന് ഭിന്നശേഷി   കാർക്ക് അവസരം ലഭിക്കുന്നതിനായി മൊത്തം ഹജ്ജ് ക്വാട്ടയിൽ 5 ശതമാനം  ഭിന്നശേഷി ക്കാർക്കും 5 ശതമാനം ഗുരുതര ഭിന്നശേഷി ഉള്ളവരുടെ സഹയികൾക്കുമായി സംവരണം ചെയ്യണമെന്ന് റിവാഡ് (Rehabilitation, Education and Welfare Activities for Differently abled)ഫൗണ്ടേഷൻ കോഴിക്കോട് ചേർന്ന സംസ്ഥാന സമ്പൂർണ്ണ കൗൺസിൽ യോഗം കേന്ദ്ര , സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.
ISM സംസ്ഥാന ട്രഷറർ കെ.എം എ അസീസ് ഉത്ഘാടനം ചെയ്തു. റിവാഡ് പ്രസിഡന്റ് ശബീർ കൊടിയത്തൂർ അദ്ധ്യക്ഷനായിരുന്നു.
ഭിന്നശേഷിക്കാർക്ക് ഓരോ ജില്ലയിലും പ്രത്യേകം തൊഴിൽ പരിശീല കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.

കേൾവി പരിമിതർക്ക് വേണ്ടി തയ്യാറാക്കിയ 'The Holy Sign Path' എന്ന ആംഗ്യ ഭാഷാ ചാനലിന്റെ ലോഞ്ചിംഗ് കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: ഹുസൈൻ മടവൂർ നിർവഹിച്ചു.
ISM സംസ്ഥാന സെക്രട്ടറി നൗഷാദ് കരുവണ്ണൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. റിവാഡ് ജനറൽ സെക്രട്ടറി ജലീൽ പരപ്പനങ്ങാടി , ട്രഷറർ നജീബ് പുത്തൂർ പള്ളിക്കൽ, ശരീഫ് മാസ്റ്റർ കമ്പിളിപ്പറമ്പ്, ശുഅൈബ് പി.ടി,അഹമ്മദ് കുട്ടി മാസ്റ്റർ കക്കോവ് , റാഫി പുതിയങ്ങാടി , ബപ്പൻ കുട്ടി, ഹാരിസ് കരുവാരക്കുണ്ട് , മുജീബ് തോട്ടുമുക്കം, ശംസുദീൻ മാസ്റ്റർ തൃക്കളയൂർ, ശിഹാബ് കെ.ടി,അഷ്റഫ്  മടവൂർ , റിയാദ് ഇസ് ലാഹി സെന്റർ പ്രതിനിധി സാദിഖ് പന്നിയങ്കര,പി.ഐ മുഹമ്മദ് ഷാഫി, ഹാജറുമ്മ, സി.പി മുനീർ എന്നിവർ സംസാരിച്ചു. വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച ഭിന്നശേഷി ക്കാർക്കുളള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)