Flash News

Nattu Media

വാഴക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള തുടങ്ങി


വാഴക്കാട്
ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള വ്യാഴാഴ്ച ആരംഭിച്ചു. വാഴക്കാട് ബസ്റ്റാൻന്റ് പരിസരത്താണ് മൂന്ന് ദിവസത്തെ മേള നടക്കുന്നത്. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങംകുളത്തിൽ അധ്യക്ഷത വഹിച്ചു. വാഴ ഇല, മുരിങ്ങ, മത്തൻ എന്നീ ഇലകളും, ചീര മുതലായ നാടൻ പച്ചക്കറികൾ, മൈലാഞ്ചി പൊടി, ചെമ്പരത്തിപൊടി, വിവിധ കറി കൂട്ടുകൾ, വ്യത്യസ്തതരം അച്ചാറുകൾ, ശർക്കര വരട്ടി, കായ വറുത്തത്, ഉണ്ണിയപ്പം അടക്കമുള്ള മധുര പലഹാരങ്ങൾ, പായസങ്ങൾ, മിഷനറി ഉപയോഗിക്കാതെ കൈകൊണ്ടുണ്ടാക്കിയ വിവിധതരം ഉൽപ്പന്നങ്ങൾ എന്നിവ മേളയിൽ ഉണ്ടായിരുന്നു. ഉച്ചയാകുമ്പോഴേക്കും മേളയിലെ മിക്ക ഉൽപ്പന്നങ്ങളും വിറ്റു തീർന്നിരുന്നു. വരും ദിവസങ്ങളിലും നാടൻ വിഭവങ്ങളുമായി എത്തുമെന്ന് കുടുംബശ്രീക്കാർ അറിയിച്ചു.


 ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ മാരാത്ത്, ബ്ലോക്ക് മെമ്പർമാരായ കുഴിമള്ളി ഗോപാലൻ, ആദം ചെറുവട്ടൂർ, പഞ്ചായത്ത് മെമ്പർമാരായ മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ, ശിഹാബ് ഊർക്കടവ്,  ജമീല, സാബിറ, സരോജിനി, കൃഷി ഓഫീസർ യു. റൈഹാനത്ത്, സി.ഡി.എസ് ചെയർപേഴ്സൺ ഷറഫുന്നിസ, വൈസ് ചെയർപേഴ്സൺ മൈമൂന, എം.ഇ.സി. മാരായ മിനി ശിവദാസ് രേഖ, അക്കൗണ്ടന്റ് നിമിഷ, കെ. അലി, സി.ഡി.എസ്, എ. ഡി. എസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)