Flash News

Nattu Media

"എന്റെ കുപ്പയിലൊരു പപ്പായ" ; കൃഷി പാഠം സ്കൂളിൽ നിന്ന് വീട്ടിലെത്തിക്കുന്ന പുതിയ പദ്ധതിയുമായി സലഫി സ്കൂൾ

കൊടിയത്തൂർ : കൊടിയത്തൂർ സലഫി സ്കൂളിലെ മുഴുവൻകുട്ടികൾക്കും കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ റെഡ് ലേഡി പപ്പായത്തൈകൾ വിതരണം നടത്തി. പല വർഷങ്ങളിലായി തേക്ക്, തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറികൾ എന്നിവയുടെ തൈകൾ കുട്ടികൾക്ക് നൽകുകയുണ്ടായി.

കുട്ടികളിൽ കാർഷികാഭിമുഖ്യം പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ ഗ്രാമപഞ്ചായത്ത് അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി .രാജശ്രീ മുക്തകണ്ഠം പ്രശംസിച്ചു. പപ്പായത്തൈ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു കൃഷി ഓഫീസർ.

ചടങ്ങിൽ കൃഷിഭവൻ ഉദ്യോഗസ്ഥ നശീദ, പി.സി.അബ്ദുറ ഹിമാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ കെ.വി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.  കവിത ടീച്ചർ, തസ്ലീന ടീച്ചർ, ഹെലൻ ടീച്ചർ, സജ്ന ടീച്ചർ തുടങ്ങിയവർ നേതൃത്വo നൽകി. ചടങ്ങിൽ നജ്മുന്നീസ ടീച്ചർ  സ്വാഗതവും കാർഷിക ക്ലബ്ബ് കൺവീനർ  ഹംദാൻ നന്ദിയും പറ ഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)