Flash News

Nattu Media

ഓർമ്മയിലെ ഓണം


ഓർമ വെച്ച നാൾ മുതൽ ആവേശത്തോടെയാണ് ഓരോ മലയാളിയും ഓണത്തെ കാത്തിരിക്കുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഓണം മലയാളിയുടെ സിരയിലെ ലഹരിയാണ്. നമ്മുടെ ജീവിത ചക്രത്തിലെ ഏതൊന്നിനെയും ഓണവുമായ് ഘടിപ്പിച്ചിരിക്കുന്നു. ഓണ സദ്യ ,ഓണകോടി, ഓണ തല്ല്, ഓണാഘോഷം ,ഓണ വിപണി ,ഓണ ശമ്പളം,   ഓണാവധി, ഓണ ഭാഗ്യ കുറി, ഓണ ചമയം, അങ്ങനെ അങ്ങനെ.....
      ഇപ്പോൾ ഓണ സമരവും വന്നിരിക്കുന്നു. സമൂഹത്തോട് പ്രതിഷേധമറിയിക്കുന്നതിനായ് ഓണനാളിൽ ഓണ ധർണ ,ഓണ പട്ടിണി അങ്ങനെ പോകുന്നു.....

      ഓണവുമായ് ബന്ധപെട്ട് എത്ര ഐതീഹ്യങ്ങൾ, പഴഞ്ചെല്ലുകൾ ,കടം കഥകൾ, കവിതകൾ  അതെ മലയാള സാഹിത്യത്തിന് ഓണവുമായുള്ള ബന്ധം എത്ര പറഞ്ഞാലും തീരില്ല. ഓണകാലത്ത് ധാരാളം വാർഷിക പതിപ്പുകാളാണ് വരുന്നത്.

   ഓണകാലത്തെ പൂക്കളത്തിനായ് പൂക്കൾ ശേഖരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഞാൻ ചെറിയക്കുട്ടിയായിരുന്നപ്പോൾ പൂക്കൾ ശേഖരിക്കുന്നതിനിടയിൽ അച്ചൻ നട്ടുവളർത്തിയ മത്തന്റെയും പയറിന്റെയും പൂക്കൾ പറിച്ചത് ഓർമയിലുണ്ട്. പിന്നീടെത്തെ കാര്യം പറയണ്ടല്ലോ. ഇന്ന് അണ്ണൻമാരുടെ പൂക്കളുണ്ടല്ലോ.

     കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ ആ വർഷത്തെ  ഓണം കൊളമായ് എന്തൊരു സങ്കടമാണന്നോ.  ഓണ പാട്ടുകളുമായ് ചങ്ങാതിമാരൊക്കെ പൂപറിക്കുമ്പോൾ നന്മൾ വെറും കാഴ്ച കാർ.

തറവാട്ടിലെ കാരണവരായിരുന്ന അപ്പുമാമൻ മരിച്ച കൊല്ലം പൂകൊട്ടയുമായി ഇറങ്ങുമ്പോഴാണ് അമ്മമയുടെ വിലക്ക് വന്നത്  അപ്പു മാമനെ (മുണ്ടക്കാ പറമ്പത്ത് താമസിച്ചിരുന്ന) മുതിർന്നവരൊക്ക ഏറെ ഭയബഹുമാനത്തോടെയായിരുന്നു കണ്ടിരുന്നത്. എന്നാൽ ഞങ്ങൾ കുട്ടികളോട് ഏറെ അടുപ്പമായിരുന്നു. ഞങ്ങൾക്ക് ഓല പന്ത് , പൂകൊട്ട മുതലായവ ഒക്കെ ഉണ്ടാക്കി തരുമായിരുന്നു.
പട്ടാമ്പിയിലെ കാർഷിക സ്ഥാപനത്തിൽ പഠിച്ചിരുന്ന കാലത്തെ അനുഭവങ്ങൾ ഞങ്ങളുമായ് പങ്കു വെക്കുമായിരുന്നു. ഒരിക്കൽ അദ്ദേഹത്തെ 'വിടൽ മാമൻ' എന്ന് വിളിച്ചതിന് അമ്മയോട് അടി കിട്ടിയതും ഓർമയുണ്ട്. അദ്ദേഹമുപേക്ഷിച്ച കുറ്റി ബീഡി എടുത്ത് വലിച്ചത് വീട്ടിലെ മറ്റൊരു ഭൂകമ്പമായിരുന്നു. ഇത്രയും അടുപ്പമുണ്ടായിരുന്ന മാമന്റെ പേരിൽ ഓണം പോയപ്പോൾ അദ്ദേഹത്തെയും ശപിച്ചിട്ടുണ്ട്.

എല്ലാ ഓണവും  മനസിൽ നിറഞ്ഞു നിൽക്കുമെങ്കിലും  കോവിഡിന്റെ ലോക് ഡൗണിന്‌ ശേഷമുള്ള ഓണം ഏറെ സന്തോഷപ്രദമായിരുന്നു. പൂക്കൾ വാങ്ങാൻ കഴിയാത്തതിനാൽ സ്വന്തം ഭൂമിയിൽ നിന്ന് ശേഖരിച്ചൂ. ലോക്ഡൗൺ സമയത്ത് കൃഷി ചെയ്ത പൂവ് നൽകിയ ആത്മ നിർവ്വതി അവർണനീയമാണ്.
    ലോക്ഡൗൺ കാലത്ത് നടത്തിയ കൃഷിയുടെ വൈവിധ്യം എത്ര പറഞ്ഞാലും തീരില്ല.അന്ന് ഓമനിച്ച് വളർത്തിയ നായകളും പൂച്ചകളുമാണ് ഇന്ന് തെരുവിന്റെ ഭാരമെന്ന് പറയുന്നവരുമുണ്ട്.

  ആ കാലത്തെ ഓണ സദ്യയും നമ്മുടെ അധ്വാനത്തിന്റെ ഫലമായിരുന്നു. ഉള്ളികൾ, ശർക്കര ,പഞ്ചസാര മുതലായ ഏതാനും വസ്തുകൾ മാത്രമേ കബോളത്തെ ആശ്രയിച്ചുള്ളു. ഞങ്ങളുടെ നെല്ല്, ചക്ക, ചേന ,ചേമ്പ് , പച്ചകറികൾ, അയൽവാസി തന്ന പാൽ എന്നിവ ഉപയോഗിച്ചാണ് പായസവും,തോരനും, പതിനാല് ഇനം കറികളും തയ്യാറാക്കിയത് അതെ ആ ആവേശം മലയാളിയിൽ എന്നുമുണ്ടായാൽ അവന് തമിഴരെ ആശ്രയികേണ്ടി വരില്ല. ഞങ്ങൾ വീട്ടിലെ ആലോഷങ്ങൾകൊക്കെ പരമാവധി സ്വന്തം ഉൽപന്നങ്ങളാണ് ഉപയോഗിക്കാറ്. സ്വയം  പര്യാപ്തതയുടെ പാഠം നൽകുന്നതാകണം ഓണം. ഓണകാലത്ത് കുടുബാഗങ്ങൾ ഒത്തുചേരുന്ന ശീലും മലയാളിക്കുണ്ടായിരുന്നു.

അനിൽ മണ്ണത്തൂർ,
ലേഖനം,

Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)