Flash News

Nattu Media

എരഞ്ഞിമാവ് സ്നേഹ നഗർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു


പന്നിക്കോട്
: അയൽപക്ക ബന്ധങ്ങൾ ശിഥിലമാക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ അവ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് എരഞ്ഞിമാവ്  സ്നേഹ നഗർ റസിഡൻസ് അസോസിയേഷൻ ഓണത്തോടനുബന്ധിച്ച്  നടത്തിയ പൂക്കള മത്സരം വൻ വിജയമാക്കുവാൻ സഹായിച്ച അസോസിയേഷൻ കുടുംബാംഗങ്ങൾക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

75 കുടുംബങ്ങൾ ഉൾപ്പെട്ട അസോസിയേഷനിൽ ഏഴു ഗ്രൂപ്പുകളായി തരംതിരിച്ച് നടത്തിയ മത്സരം വളരെ ഗംഭീരമായിരുന്നു.മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തേക്കുംകാട് ഗ്രൂപ്പും
 തൊട്ടടുത്ത രണ്ടാം സ്ഥാനം നേടിയ ചീനിക്കണ്ടി ഗ്രൂപ്പും
 മൂന്നാം സ്ഥാനം നേടിയ അഞ്ഞങ്ങാട്  ഗ്രൂപ്പുമാണ്. മത്സര പരിപാടിക്ക് അസോസിയേഷൻ ഭാരവാഹികളായ മുസ്തക്കീം  കെ, ജാഫർ ടി കെ, ശിവൻ ചീനികണ്ടി, ഫസലുറഹ്മാൻ കെ കെ, അനൂപ്, സത്യൻ, ജയപ്രകാശ്, സുരേന്ദ്രൻ അഞ്ഞങ്ങാട്, ഷിജു സി കെ, ഗീത യു ആയിഷ ഹന്ന ടികെ സുലാല എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)