വാഴക്കാട് : വാഴക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷകദിനം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷെരീഫ ചിങ്ങംകുളത്തില്‍ അധ്യക്ഷത വഹിച്ചു. നിലവിളക്ക് കൊളുത്തി ചടങ്ങ് ആരംഭിച്ചു. കൊണ്ടോട്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.കെ.സൈഫുന്നീസ പദ്ധതി വിശദീകരണം നടത്തി.
ചടങ്ങില്‍ കര്‍ഷകരായ പുല്ലഞ്ചേരി പി.സി. അഹമ്മദ്, ബഷീര്‍ ചിറ്റന്‍പുറായി, ചക്കികുട്ടി, ഷംസുദ്ധീന്‍ ചെറുവായൂര്‍, ബാലകൃഷ്ണന്‍ മണ്ണാറക്കല്‍, ഫാത്തിമ ചാലക്കതൊടി, മിന്‍ഹാല്‍, രാമചന്ദ്രന്‍ മുണ്ടന്‍പറമ്പ്, അബ്ദുറഹിമാന്‍ മുളിയത്തിങ്ങല്‍, സുരേന്ദ്രന്‍ ചെറുവായൂര്‍, നൂഞ്ഞിക്കര പാടശേഖര സമിതി അംഗങ്ങള്‍ എന്നിവരെ ആദരിച്ചു. കൂണ്‍ കൃഷിയെക്കുറിച്ചുള്ള പരിശീലന സെമിനാറില്‍ കൃഷി അസിസ്റ്റന്റ് പി.എ.സത്താര്‍ ക്ലാസെടുത്തു. ഇരുന്നൂറിലേറെ ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ പാലട പ്രഥമനും വിതരണം ചെയ്തു.
വികസകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് അഫ്‌സല്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, ആരോഗ്യവിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ അഡ്വ.എം.കെ.നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.അബൂബക്കര്‍, ആദംചെറുവട്ടൂര്‍, കുഴിമുള്ളിഗോപാലന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മലയില്‍അബ്ദുറഹിമാന്‍മാസ്റ്റര്‍, ബഷീര്‍മാസ്റ്റര്‍, മൂസക്കുട്ടി, പി.ടി.വസന്തകുമാരി, ഷെമീനസലീം, സാബിറ, സുഹറ, സരോജിനി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജൈസല്‍ എളമരം, വി.രാജഗോപാലന്‍മാസ്റ്റര്‍, എ.ഡി.സി.മെമ്പര്‍മാരായ കുറുങ്ങോടന്‍ അലി, എം.എം.അമീറലി, വി.കെ.അശോകന്‍, കെ.സുബ്രഹ്‌മണ്യന്‍, പി.കെ.മുരളീധരന്‍, പി.സദാശിവന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷറഫുന്നീസ, കൃഷി ഓഫീസര്‍ റൈഹാനത്ത്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ത്രേസ്യാമ്മ, റനീഷ് എന്നിവര്‍ സംസാരിച്ചു.
Tags:
VAZHAKKAD


