കൊടിയത്തൂർ സലഫിസ്കൂളിൽ വിവിധയിനം ഫലവൃക്ഷങ്ങൾ നട്ടുകൊണ്ട് കർഷകദിനമാചരിച്ചു. ചെറുകിട യുവ കർഷകൻ സൈദുക്കയുമായി സംവദിച്ചു കൊണ്ട് കാർഷിക ക്ലബ്ബംഗങ്ങൾ സംശയനിവാരണം നടത്തി.
ഒരു വിളയെങ്കിലും നട്ടു പരിപാലിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് ക്ലബ്ബംഗങ്ങൾ പിരിഞ്ഞത്. ആയിഷതസ്‌ലീന മിസ് പരിപാടിയ്ക്ക് നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ കെ.വി.അബ്ദുസ്സലാം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെലൻ ടീച്ചർ, ഹഫ്സത്ത് ടീച്ചർ , സജ്ന ടീച്ചർ, തുടങ്ങിയവർ പങ്കെടുത്തു.
Tags:
KODIYATHUR

