സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ‘മേരി മാട്ടി മേരാ ദേശ്’ – ‘എന്റെ മണ്ണ് എന്റെ രാജ്യം’ ക്യാമ്പയിൻ പ്രകാരം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 75 തൈകൾ നട്ട് അമൃത് വാടിക നിർമ്മിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദിവ്യ ഷിബു വൃക്ഷതൈ നട്ടു ഉദ്ഘാടനം ചെയ്തു. അമൃത വാടിക ഒരുക്കിയ വസുധ വന്ദനിൽ സ്വതന്ത്ര സമരത്തിൽ പ്രാണൻ നൽകിയവരെ അനുസ്മരിച്ചു ശിലാഫലകം അനാച്ഛാദനവും പ്രസിഡന്റ് നിർവഹിച്ചു.
കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിൽ നടന്ന വീരൻ കാ വന്ദൻ പരിപാടിയിൽ ഒന്നാം വാർഡ് മെമ്പർ ശ്രീ. അബൂബക്കർ മസ്റ്റർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ഒൻപതാം വാർഡ് മെമ്പർ ശ്രീ. ബാബു പൊലുകുന്ന് പഞ്ച് പ്രാൺ പ്രതിജ്ഞ ചൊല്ലികൊടുത്തു. പഞ്ചായത്തിലെ സ്വാതന്ത്ര്യ സമര സേനാനിയെയും രാജ്യത്തിനായി നിസ്വാർത്ഥ സേവനം അനുഷ്ടിച്ചവരെയും സേവനത്തിനിടയിൽ വീര മൃത്യുവരിച്ച യോദ്ധാക്കളുടെ കുടുംബത്തെയും പരിപാടിയിൽ ആദരിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു.
നെഹ്റു യുവകേന്ദ്ര വളണ്ടിയർ ശരത്, പഞ്ചായത്ത് സെക്രട്ടറി ആഭിത, വാർഡ് മെമ്പർമാർ എന്നിവർ ആശംസകൾ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, സ്കൂൾ വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്ത് MGNREGA എഞ്ചിനീയർ ദീപേഷ് നന്ദി പറഞ്ഞു.


