എടവണ്ണപ്പാറ : കോൺഗ്രസ്സ് പ്രസ്ഥാനത്തിന് നേതൃത്വം നൽകി വിട പറഞ്ഞ് പോയ ഞാറ്റൂർ പുളിയേക്കൽ അഹമ്മദ് കുട്ടി ഹാജി, അരീക്കര നാരായണൻ നമ്പൂതിരി , ഞാറ്റൂർ മേത്തൽ അഹമ്മദ് കുട്ടി, നടുവത്ത് ഗോപാലകൃഷ്ണൻ എന്നിവരുടെ ഓർമകൾ ഓർത്തെടുത്ത് എടവണ്ണപ്പാറ - ചാലിയപ്രം വാർഡ് കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സക്കറിയ ഉൽഘാടനം ചെയ്തു.
വാർഡ് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ബാബു വടക്കേടത്ത് അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം, സേവാദൾ ജില്ല പ്രസിഡണ്ട് പി.സുരേന്ദ്രൻ, DCC മെമ്പർ എം. മാധവൻ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഒ.വിശ്വനാഥൻ, മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് സി.എ. കരീം, INAUC മണ്ഡലം ചെയർമാൻ എ.കെ. ഉണ്ണി മാസ്റ്റർ, കെ.വി. മുഹമ്മദ് കുഞ്ഞി, സേവാദൾ മണ്ഡലം ചെയർമാൻ വികാസ് എടവണ്ണപ്പാറ, ബൂത്ത് പ്രസിഡണ്ട് ഒ.ഹരിദാസൻ, സേവാദൾ ജില്ല സെക്രട്ടറി സി.പി. ശ്രീധരൻ, ബിച്ചാവുട്ടി, കൃഷണൻ എന്നിവർ സംസാരിച്ചു.
ചാലിയപ്രം വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ സ്വാഗതവും ,ബൂത്ത് പ്രസിഡണ്ട് നാറ്റൂർ അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
Tags:
VAZHAKKAD
