കൊടിയത്തൂർ: കഴിഞ്ഞ ദിവസം കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന മെഗാ ഓണസദ്യ ഗംഭീരമായി നടന്നപ്പോൾ നിറഞ്ഞ സംതൃപ്തിയിലാണ് സ്കൂളിലെ പത്ത് എ ക്ലാസിലെ പി.ടി.ഇഷാൻ. കഴിഞ്ഞ ദിവസം ഓണാഘോഷത്തിലെ സദ്യക്ക് വിദ്യാർത്ഥികൾക്കും വിഭവങ്ങൾ നൽകാം എന്ന് അധ്യാപകർ അറിയിച്ചപ്പോൾ പിതാവും സ്കൂളിലെ ജീവനക്കാരനുമായ പി.ടി.സുബൈറുമായി ആലോചിച്ച് സദ്യക്കാവശ്യമായ ഇലയും പച്ചക്കായയും തങ്ങളുടെ കൃഷിയിടത്തിൽ നിന്നും നൽകാം എന്നറിയിച്ചു.
തുടർന്ന് കാരമൂലയിലെ കൃഷിയിടത്തിലെത്തി പ്രധാനാധ്യാപകൻ ജി.സുധീറിൻ്റെ നേതൃത്വത്തിൽ അധ്യാപകരും നല്ലപാഠം പ്രവർത്തകരും ചേർന്ന് വിഭവങ്ങൾ ഇഷാനിൽ നിന്നും സ്വീകരിച്ചു നല്ലപാഠം കോർഡിനേറ്റർ നിസാം കാരശ്ശേരി, പി.ടി.സുബൈർ, എൻ.നസ്റുള്ള, നൂറുദ്ദീൻ മംഗലശ്ശേരി, കെ. ജാസിർ, നൗഫൽ പുതുക്കുടി, അഞ്ജു, ഷഹനാസ്,അബ്ബാസ് സംബന്ധിച്ചു
Tags:
KODIYATHUR

