Flash News

Nattu Media

എളമരം സി എച്ച് സെൻറർ കൺവെൻഷൻ : സബ് സെന്ററും, മിനി സ്റ്റേഡിയവും ഉടൻ പ്രാവർത്തികമാക്കണം


എളമരം
സി എച്ച് സെൻറർ പ്രവർത്തക കൺവെൻഷൻ നടത്തി
സെന്‍ററിന്റെ കീഴില്‍ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും വാർഡിലെ സബ് സെൻറർ കെട്ടിടം ഈ സാമ്പത്തിക വർഷം തന്നെ പണി പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നും  എളമരത്തെ സ്വകാര്യ വ്യക്തി വിട്ടുകൊടുത്ത ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് മിനി സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തി എത്രയും പെട്ടെന്ന് തുടങ്ങണമെന്നും  കണ്‍വെന്‍ഷന്‍ആവശ്യപ്പെട്ടു. എളമരം സി എച്ച് സെൻറർ കൺവീനർ മോൻസി ബഷീർ അധ്യക്ഷത വഹിച്ച യോഗത്തിൽ സി,എച്ച് സെൻറർ ജോയിൻ കൺവീനർ മൻസൂർ അമീൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു,
വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്  ഇ,എ റഹീം, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുനീർ എറക്കോടൻ, സി എച്ച് സെൻറർ ട്രഷറർ എ അബൂബക്കർ ഹാജി, കെ,വി ഔസ് ,കളത്തിൽ അബ്ദുറഹ്മാൻ,വി സി അസീസ് മാസ്റ്റർ ,റഷീദ് അമ്പാളിക്കുന്ന് ,എ,സി റാഫി ,കെ,പി അബ്ദുല്‍അസീസ്,എന്നിവര്‍ സംസാരിച്ചു,ഈ വരള്‍ച്ചാ കാലത്ത് CH സെന്ററിന് കീഴിൽ നടന്ന കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകിയ ടിപി റസാഖ്, പി,എം  ഷിഹാബ്, മൻസൂർ അമീൻ എന്നിവരെ യോഗത്തിൽ ആദരിച്ചു, കെ,ശംസുദ്ധീന്‍ സ്വാഗതവും വാര്‍ഡ് മുസ്ലിം ലീഗ് ട്രഷറർ പി മമ്മദ് നന്ദിയും പറഞ്ഞു,

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)