Flash News

Nattu Media

ചെറൂപ്പയിലെ ആശുപത്രി അവഗണനനക്കെതിരായ സമരത്തിന് വെൽഫെയർ പാർട്ടിയുടെ ഐക്യദാർഢ്യം


മാവൂർ :ചെറൂപ്പയിലെ ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി ആശുപത്രിക്ക് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വെൽഫയർ പാർട്ടി വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി പരിപാടി സംഘടിപ്പിച്ചു.

പ്രവർത്തകർ പ്രകടനമായെത്തിയാണ് സമരത്തിന് പിന്തുണ അറിയിച്ചത്. തുടർന്ന് നടന്ന ഐക്യദാർഢ്യ സദസ്സിൽ വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലത്തീഫ് മുണ്ടുമുഴി, മണ്ഡലം കമ്മിറ്റി അംഗം സൽമാൻ പണിക്കരപുറായ തുടങ്ങിയവർ സംസാരിച്ചു.

സമരസമിതി ജനറൽ കൺവീനർ വി. എസ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സമരസമിതി നേതാക്കളായ വത്സരാജ്, കെ. എം ഷമീർ, പി. അരവിന്ദൻ, കെ. എം അബ്ദുല്ല, ടി. കെ അബ്ദുല്ലക്കോയ, യു. അസീസ്, കെ. എ ജമാൽ തുടങ്ങിയവർ സംബന്ധിച്ചു.

നേരത്തെ നടന്ന പ്രകടനത്തിന് ബഷീർ പുളിയംതൊടി, മുത്തുക്കോയ തങ്ങൾ,സഈദ എളമരം, സാറമുണ്ടുമുഴി തുടങ്ങിയവർ നേതൃത്വം നൽകി.ആശുപത്രിയിൽ ലഭ്യമായികൊണ്ടിരുന്ന 24 മണിക്കൂർ ഒ.പി യും ഐ. പി യും പുന:സ്ഥാപ്പിക്കണമെന്നും ആശുപത്രിയോടുള്ള അധികാരികളുടെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ സമരസമിതി രൂപവത്കരിച്ചു അനിശ്ചിതകാലസമരം നടത്തുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)