Flash News

Nattu Media

ഹർഷിനക്ക് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഐക്യദാർഢ്യം


മെഡിക്കൽ കോളേജ്
: പിണറായി സർക്കാറിന്റെ, ആരോഗ്യവകുപ്പിന്റെ അനാസ്ഥ കൊണ്ട് ഓപ്പറേഷൻ സമയത്ത് വയറ്റിൽ  കത്രിക കുടുങ്ങിയതിൽ മാനസികമായും ശാരീരികമായും പ്രയാസപ്പെടുന്ന കോഴിക്കോട് ജില്ല - പെരുമണ്ണ പഞ്ചായത്തിലെ പെരുമണ്ണ സ്വദേശിയായ ഹർഷിന  കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ മുമ്പിൽ  നീതിക്കായ്  സമരം നടത്തുന്ന (ആഗസ്ത് 23 ന്) 94-ാം ദിനത്തിൽ ഹർഷിനക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമരത്തിൽ  പങ്കുചേർന്നു


യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി ഐക്യദാർഢ്യ ചടങ്ങ്  ഉദ്ഘാടനം ചെയ്തു.സമരസമിതി ചെയർമാനും ' കോഴിക്കോട് ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ദിനേശ് പെരുമണ്ണ അധ്യക്ഷതവഹിച്ചു.


വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ജൈസൽ എളമരം, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ, മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട് സി. കെ മുഹമ്മദ് കുട്ടി മാസ്റ്റർ, ഡി.സി.സി മെമ്പർ എം മാധവൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഒ. വിശ്വനാഥൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ്  കമ്മിറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻകുട്ടി, സേവാദൾ ജില്ലാ പ്രസിഡണ്ട് പി. സുരേന്ദ്രൻ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഷംസു മപ്രം,പി. കെ ആലിക്കോയ, കെ. ടി.ശിഹാബ്, OICC ചാരിറ്റി കൺവീനർ മാനുട്ടി കുനിക്കാടൻ,  ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ ഷമീന സലീം, പി.ടി വസന്തകുമാരി,  പ്രവാസി - സേവാദൾ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സി. പി അബൂബക്കർ,സി. പി ശ്രീധരൻ, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരായ നാസർ ചൂരപ്പട്ട,  പെരിങ്കോളി കരീം, പി. റഫീഖ് ബാബു എന്നിവർ സംബന്ധിച്ചു.

സമര സമിതി വൈസ് ചെയർമാൻ എം.ടി സേതുമാധവൻ സ്വാഗതവും ഗ്ലോബൽ OICC വാഴക്കാട് ട്രഷറർ നഫീർ തറമ്മൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)