കൊടിയത്തൂർ: നാട് വരൾച്ചാ ഭീതിയിൽ നിൽക്കുമ്പോഴും കോട്ടമുഴി കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ലിറ്റർ കണക്കിൻ വെള്ളം കൊടിയത്തൂർ - ചെറുവാടി റോഡിൽ (കൊടിയത്തൂർ പഞ്ചായത്തിൽ നിന്നും മീറ്ററുകൾ മാത്രം വ്യത്യാസത്തിൽ) ഉൾപ്പെടെ പൈപ്പ് പൊട്ടി പഴായി പോവുന്നത് വീണ്ടും പതിവ് കാഴ്ച്ചയായി മാറുന്നു.

രാവിലെ 10 മണിക്ക് ശേഷം നീരുറവ പോലെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ മുന്നിലൂടെ ഒഴുകി ഏകദേശം വൈകിട്ട് 3മണിയായാലും ഒഴുകി തീരാതെ മാക്കൽ ആശുപത്രിയും കടന്ന് മണിക്കൂറുകളോളം നേരം ലിറ്റർ കണക്കിൻ വെള്ളമാണ് പാഴാവുന്നത്.
ഈ ജലത്തെ മാത്രം ആശ്രയിക്കുന്ന നിരവധി കുടുംബങ്ങളിലേക്ക് എത്തേണ്ട ലിറ്റർ കണക്കിൻ വെള്ളം ഇത്തരത്തിൽ പൈപ്പ് പൊട്ടി പാഴായത് കാരണം കഴിഞ്ഞ ജൂണിൽ ദിവസങ്ങളോളം കൊടിയത്തൂർ, കോട്ടമ്മൽ പ്രാദേശവാസികൾക്ക് കോട്ടമുഴി കുടിവെള്ള പദ്ധതിയിൽ നിന്നുള്ള വെള്ളം നിലച്ചിരുന്നു.
കൊടിയത്തൂർ പഞ്ചായത്തിലെ 16 ആം വാർഡിൽപെട്ട അടുപ്പുശ്ശേരി, കൊടിയത്തൂർ പോസ്റ്റോഫീസിന്റെ പരിസരപ്രദേശത്തുൾപ്പടെ കൊടിയത്തൂർ, കോട്ടമ്മൽ അങ്ങാടിയോട് ചേർന്നുള്ള ഒട്ടുമിക്ക വീട്ടുക്കാരും തങ്ങളുടെ പ്രധാന ജലസ്രോതസ്സായ കോട്ടമുഴി പദ്ധതിയിൽ നിന്നുള്ള വെള്ളം നിലച്ചതുകാരണം അന്ന് ഏറെ പ്രയാസത്തിലായിരുന്നു. പിന്നീട് ജനങ്ങളുടെ സമ്മർദത്തിന് വഴങ്ങി അതികൃതർ പൊട്ടിയ പൈപ്പുകൾ താൽക്കാലിക നന്നാക്കൽ മാത്രം നടത്തി പ്രശ്നം പരിഹരിച്ചതാണ് വീണ്ടും അതേ സ്ഥലങ്ങളിൽ തന്നെ പൈപ്പുകൾ പൊട്ടി വെള്ളം പാഴവാൻ കാരണമായിരിക്കുന്നത്.

ഈ വെള്ളത്തെ ആശ്രയിക്കുന്ന പ്രദേശിവാസികളിൽ വിരലിലെണ്ണാവുന്ന വീടുകളിൽ മാത്രമാണ് കിണറുള്ളത്. മഴ ലഭ്യത കുറഞ്ഞത് കാരണം ഉള്ള കിണറുകളിൽ ആവശ്യത്തിനുള്ള വെള്ളം ഇല്ല. അതോടൊപ്പം അലക്കാനും, കുളിക്കാനും സമീപത്തെ ഇരുവഴിഞ്ഞി പുഴയേ ആശ്രയിക്കാമെന്നുവെച്ചാൽ നീർനായ അക്രമം പതിവായതിനാൽ ആ ഒരു മാർഗവും അടഞ്ഞ അദ്ധ്യായമാണ്.
ഇത്തരത്തിൽ പല സ്ഥലങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴായി പോവുന്നതും, അതിന് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള കാലതാമസവു ദിവസങ്ങളോളം പ്രദേശത്ത് വീണ്ടും വെള്ളം നിലക്കാനുള്ള കാരണമായി തീരും.
Read Alswo>>> ചന്ദ്രനിൽ ഇന്ത്യ; ചന്ദ്രയാൻ - മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി
Ad