Flash News

Nattu Media

പന്നിക്കോട് യൂണിറ്റ് സുന്നി സംഘ കുടുംബത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തസ്കിയത്ത് ക്യാമ്പ് 'ഇൻതിഫാഅ' സമാപിച്ചു

പന്നിക്കോട്: കേരള മുസ്ലീം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവർത്തക ക്യാമ്പ് പ്രൗഢമായി നടന്നു. ശനിയാഴ്ച വൈകുന്നേരം 4.30 മുതൽ രാത്രി 9.30 വരെ മദ്രസാ ഓഡിറ്റോറിയത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.

ഇൻതിഫാഅ‌ എന്ന പേരിൽ രണ്ട് സെഷനുകളിലായി നടന്ന പരിപാടിയുടെ ഉദ്ഘാടനം മഹല്ല് ഖത്വീബ് ഇബ്രാഹീം സഖാഫി അൽ ഹികമി നിർവ്വഹിച്ചു. ശേഷം നടന്ന ആരോഗ്യ ക്ലാസ്സിൽ 'ജീവിത ശൈലിയും ആരോഗ്യവും' എന്ന വിഷയത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് സഹായി ഡയറക്ടർ അബ്ദുല്ല സഅദി ചെറുവാടി ക്ലാസ്സെടുത്തു.
പി വി ഇസ്മാ ലുട്ടി മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. അബ്ദുല്ല മാസ്റ്റർ പി വി സ്വാഗതവും അബ്ദു റഷീദ് പി നന്ദിയും പറഞ്ഞു.
 7.30 ന് ആരംഭിച്ച രണ്ടാം സെഷനിൽ ആത്മീയതയും ആദർശവും എന്ന വിഷയത്തിൽ എസ് വൈ എസ് കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് പ്രസിഡണ്ട് അലവി സഖാഫി കായലം പ്രഭാഷണം നടത്തി. യു പി മമ്മദ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കൊടിയത്തൂർ സർക്കിൾ സെക്രട്ടറി അബ്ദുല്ല മാസ്റ്റർ യുപി ആശംസകൾ നേർന്നു. മുഹമ്മദ് പുളിക്കൽ സ്വാഗതവും,എ പി കുട്ടി ഹസൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)