Flash News

Nattu Media

സുബ്രതോ കപ്പ് : കേരളത്തെ പ്രതിനിദാനം ചെയ്യുന്ന ജി എം യു പി സ്കൂൾ പൂർവ വിദ്യാർത്ഥികളെ ആദരിച്ചു

കൊടിയത്തൂർ : സുബ്രതോ കപ്പിൽ കേരളത്തെ പ്രതിനിദാനം ചെയ്ത് ബൂട്ടണിയുന്ന  കൊടിയത്തൂർ ജി എം യു പി സ്കൂൾ പൂർവ വിദ്യാർഥികളായ അതുൽ , മിജ് വാദ് എന്നിവരെ സ്കൂൾ അദ്ധ്യാപക- രക്ഷാ കർതൃ സമിതി ആദരിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വെച്ച് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട്    ദിവ്യ ഷിബു മെമന്റോ നൽകി ഇരുവരെയും ആദരിചു . ചടങ്ങിൽ സ്കൂൾ  ഹെഡ് മാസ്റ്റർ  അബ്ദുസ്സലാം സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ടി.കെ.അബൂബക്കർ അദ്ധ്യക്ഷ്യം വഹിച്ച പരിപാടിയിൽ കൊടിയത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് ,   PTA വൈസ് പ്രസിഡണ്ട് നൗഫൽ പുതുക്കുടി, ടി.ടി.അബ്ദുറഹിമാൻകെ.ടി. മൻസൂർ    എം.പി.ടി.എ പ്രസിഡണ്ട്  ആയിഷ, PTA അംഗങ്ങളായ ഫൈസൽ കുയ്യിൽ , ഹാഷിം എം.കെ., സാജിദ് കാരകുറ്റി എന്നിവർ ആശംസകൾ നേർന്നു. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ മൽസരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനം നൽകി. PTA പ്രസിഡണ്ട്  റഷീദ് കയ്യിൽ നന്ദി പ്രകാശനം നടത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)