മുക്കം : ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂൾ ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു. ഐഡി കാർഡുകളുടെ വിതരണ ഉദ്ഘാടനം മുക്കം ഫയർ ഓഫീസർ എം എ ഗഫൂർ നിർവഹിച്ചു.
പിടിഎ പ്രസിഡണ്ട് അബ്ദുൽസലാം മുണ്ടോളി അധ്യക്ഷത വഹിച്ചു. സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ ഗോൾഡ് മെഡൽ ജേതാവായ മുക്കം ഫയർ ഓഫീസർക്ക് സ്കൂളിന്റെ സ്നേഹോപഹാരം പ്രിൻസിപ്പൽ എംകെ ഹസീല നൽകി. നഗരസഭ കൗൺസിലർ എംകെ യാസർ മുഖ്യാതിഥിയായി. സ്കൂൾ സീനിയർ അസിസ്റ്റന്റ് പവിത്രമണി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി നാസർ മാസ്റ്റർ, സുബ്ഹാൻ ബാബു തുടങ്ങിയ സംസാരിച്ചു.
Tags:
MUKKAM

