Flash News

Nattu Media

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മാവൂർ

യൂത്ത് ലീഗ് സ്വാതന്ത്രത്തിന് കാവലാകണം എൻ.പി ഹംസ മാസ്റ്റർ


ഈസ്റ്റ്‌ മലയമ്മ: രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ പോലും രാജ്യത്തിന്റെ തെരുവുകളിൽ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വേർതിരിച്ചു പൗരന്മാരുടെ സ്വത്തിനും ജീവനും ഭീഷണി ഉയർത്തുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരിൽ സ്വതന്ത്ര സംരക്ഷണം യൂത്ത് ലീഗ് ഉറപ്പ് വരുത്തണം എന്ന് മുസ്ലിം ലീഗ് കുന്നമംഗലം മണ്ഡലം ജ.സെക്രട്ടറി എൻ.പി ഹംസ മാസ്റ്റർ അഭിപ്രായപ്പെട്ടു. സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത് ലീഗ് സംഘടിപ്പിച്ച യൂണിറ്റി ഡേ യിൽ ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമീദ് PK അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത്‌ ജ.സെക്രട്ടറി എൻ.പി ഹമീദ് മാസ്റ്റർ സ്വതന്ത്രദിന സന്ദേശം അറിയിച്ചു സംസാരിച്ചു , വാർഡ്‌ മെമ്പർ മൊയ്തു പീടികക്കണ്ടി,സിറാജ് മാസ്റ്റർ തുടങ്ങിയവർ ആശംസ അറിയിച്ചു മുസ്തഫ PK,സലീം KT,അലി സഫ,ഫൈസൽ PT, നിസാർ P, റസാക്ക് TP, സിനാൻ P ,സഫ്‌വാൻ,ജസ്‌ലിൻ,ഹനാൻ തുടങ്ങിയവർ നേതൃത്വം നൽകി സിദ്ധീഖ് ഈസ്റ്റ്‌ മലയമ്മ സ്വാഗതവും മൻസൂർ KT നന്ദിയും പറഞ്ഞു


....................................



തുടർച്ചയായ മൂന്നാം വർഷവും സ്വാതന്ത്ര്യ ദിന പരേഡിൽ ഒന്നാം സ്ഥാനത്ത്... ജി എച്ച് എസ് എസ് മാവൂർ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)