ഉന്നതതലത്തിലേക്ക് പരാതി നൽകാൻ ഒരുങ്ങി യുവാവ്..
ചെറുവാടി: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഇടവഴിക്കടവ് - ചുള്ളിക്കാപറമ്പ് റോഡ് കയ്യേറ്റം സംബന്ധിച്ച് ചെറുവാടി കൊടിഞ്ഞിപ്പുറത്ത് സ്വദേശി ഷറഫുദ്ദീൻ നൽകിയ പരാതിയിൽ തുടർ നടപടി സ്വീകരിക്കാതെ പി.ഡബ്ല്യു.ഡി യും, പഞ്ചായത്ത് അധികൃതരും. കഴിഞ്ഞ ജനുവരിയിലാണ് പരാതിക്കാരൻ രേഖാമൂലം പഞ്ചായത്തിന് മുൻപാകെ നൽകിയത്. നാളിതുവരെയായിട്ടും നടപടി സ്വീകരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പരാതിക്കാരൻ പഞ്ചായത്ത് ഓഫീസിൽ പോയി തിരക്കിയപ്പോൾ പരാതി പി.ഡബ്ല്യു.ഡി ഓഫീസർക്ക് കൈമാറിയിട്ടുണ്ട് എന്ന് അറിയിച്ചിട്ടുള്ള രേഖ കൊടുത്ത് തിരിച്ചയക്കുകയായിരുന്നു .എന്നാൽ പഞ്ചായത്ത് പി.ഡബ്ല്യു.ഡി ക്ക് അയച്ചതാകട്ടെ മാർച്ചിലും. വിഷയം നേരിട്ട് പി.ഡബ്ല്യു.ഡി നെ വിളിച്ച് അന്വേഷിച്ചപ്പോൾ പരാതി സെക്ഷനിൽ എത്തിയിട്ടുണ്ടെന്നും മുകൾ തലത്തിൽ നിന്നുള്ള ഓർഡർ വന്നിട്ടില്ലെന്നുമാണ്പരാതിക്കാരൻ ലഭിച്ച മറുപടി.
അന്ന് കൊടുത്ത പരാതി ഇപ്പോഴും വേണ്ട രീതിയിൽ ശ്രദ്ധ ചെലുത്താതെ pwd യും പഞ്ചായത്തും ഒളിച്ചു കളിക്കുകയാണെന്നും കയ്യേറ്റ ചെയ്തവരിൽ നിന്ന് സർക്കാർ ഭൂമി പിടിച്ചെടുത്ത് വേണ്ട രീതിയിൽ നടപടി സ്വീകരിക്കണമെന്ന് യുവാവ് ചെറുവാടി ലൈവിനോട് പറഞ്ഞു
ചെറുവാടിയിലെ കയ്യേറ്റം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സ്ഥലം ഉൾപ്പെട്ട വാർഡിൽ 2020 നടന്ന ഗ്രാമ സഭയിൽ പ്രശ്നം ഉന്നയിക്കുകയും കയ്യേറ്റം ഒഴിപ്പിക്കാൻ വേണ്ടി പ്രത്യേക നിയമം പാസാക്കുക ചെയ്തിരുന്നു.എന്നാൽ പിന്നീട് അങ്ങോട്ട് യാതൊരുവിധ ഇടപെടലുകൾ ഇല്ലാത്തത് മൂലമാണ് യുവാവ് രേഖാമൂലം പരാതിയുമായി വിവിധ തലങ്ങളിൽ കേറി ഇറങ്ങുന്നത്.
മുൻപ് പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥല പരിശോധന നടത്തിയതിൽ ചുള്ളിക്കാപ്പറമ്പ് അങ്ങാടിയിൽ വിവിധ കടകൾക്ക് മുൻവശം ഷീറ്റിട്ട് കെട്ടിയെടുത്തതായി കാണാൻ സാധിച്ചിട്ടുണ്ട്. പ്രസ്തുത റോഡ് പി.ഡബ്ല്യു.ഡി റോഡ് ആയതിനാൽ അതിന്റെ അതിര് നിർണ്ണയിച്ച് തരുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും വേണ്ടിയാണ് യുവാവ് പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയർക്കും, പഞ്ചായത്തിനും പരാതി നൽകിയിരുന്നത്.
Ad


