Flash News

Nattu Media

പാവനാടകവും കഥയരങ്ങും


ചെറുവാടി :ചെറുവാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ  നടന്ന   കഥപറയും പാവകൾ പരിപാടി ഏറെ ശ്രദ്ധേയമായി.സ്കൂളിൽ പ്രവർത്തിക്കുന്ന സ്റ്റെപ്പിംഗ് സ്റ്റോൺ പ്രീ സ്കൂൾ വിദ്യാർത്ഥികൾക്കും ഒന്നാം ക്ലാസ്  വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച കഥയരങ്ങാണ് പാവനാടകത്തിന്റെ അകമ്പടിയോടെ ആഘോഷപൂർവ്വം നടന്നത്.ദേശീയ അധ്യാപക അവാർഡ് ജേതാവും കലാകാരനുമായ ശ്രീ പ്രശാന്ത് കൊടിയത്തൂർ ആണ് കഥകളും പാവനാടകവുമായി കുട്ടികളുമായി സംവദിച്ചത്.പ്രീ സ്കൂൾ ഭരണ സമിതി കൺവീനർ ശരീഫ് കൂട്ടക്കടവത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് ഹെഡ് മിസ്ട്രസ്, നിഷ എം എൻ ഉദ്ഘാടനം ചെയ്തു. എസ്എം.സി.ചെയർമാൻ ആസാദ് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി സബിത്ത് കുമാർ മാസ്റ്റർ ,എന്നിവർ സംസാരിച്ചു ചടങ്ങിൽ വെച്ച് പ്രീ സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും  രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി പേപ്പർ മാസ്ക് നിർമാണ പരിശീലനവും നടന്നു.അധ്യാപകരായ യുപി അബ്ദുൽ നാസർ ,സുബൈർ എൻ ,ചന്ദ്രൻ പി ,ഹാരിസ് ബാബു , ഷൈജു എപി ,സ്മിത പി,ജാസ്മിൻ , യുനീസ, മുഹ്സിന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)