Flash News

Nattu Media

രാഹുൽ ഗാന്ധി യോഗ്യൻ: വാഴക്കാട്, ചീക്കോട് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ എടവണ്ണപ്പാറയിൽ ആഹ്ലാദ പ്രകടനം നടത്തി


വാഴക്കാട് : രാഹുൽ ഗാന്ധിക്കെതിരെയുള്ള അപകീർത്തി കേസിൽ സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ വാഴക്കാട്, ചീക്കോട്  മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ  കോൺഗ്രസ്സ് പ്രവർത്തകർ എടവണ്ണപ്പാറയിൽ  ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ടുമാരായ ജൈസൽ എളമരം, കെ.സി.മൊയ്തീൻ കുട്ടി, കെ.എം എ.റഹ്മാൻ, അസീസ് തീണ്ടപ്പാറ, എംമാധവൻ, അസ്ലം മാസ്റ്റർ, സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, അബ്ദുൽ അലി മാസ്റ്റർ, പി.സുരേന്ദ്രൻ ,റിയാസ് ഓമാനൂർ, സി.എ.കരീം, സുരേഷ് മുണ്ടക്കൽ, ഹമീദ് ഊർക്കടവ്, മണി മുണ്ടക്കൽ, സി.കെ. കമ്മു ബ്ലോക്ക് - മണ്ഡലം ഭാരവാഹികൾ ,വാർഡ് - ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടുമാർ ,ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പോഷക സംഘടന മണ്ഡലം അധ്യക്ഷൻമാർ, ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

നാസിക് ഡോൾ ഉപയോഗിച്ചും കരിമരുന്ന് പ്രയോഗിച്ചും ആഹ്ലാദ പ്രകടനം എടവണ്ണപ്പാറയിൽ പ്രൗഢഗംഭീരമാക്കി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)