മുക്കം: എഴുത്തുകാരൻ, പ്രഭാഷകൻ, സാമൂഹ്യ നിരൂപകൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഹമീദ് ചേന്ദമംഗല്ലൂരിനെ ഇന്ന് വൈകുന്നേരം 5 മണിക്ക് ജി എം യു പി സ്കൂൾ അങ്കണത്തിൽ സ്വന്തം നാട്ടുകാർ ആദരിക്കും. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ എന്റോവ്മെന്റ് അവാർഡ്,ബെസ്റ്റ് പബ്ലിക് ഒബ്സർവർ അവാർഡ്, കേരള ഹ്യൂമനിസ്റ്റ് സെന്റർ പുരസ്കാരം, പവനൻ സെക്യുലർ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ആനുകാലികങ്ങളിൽ നിരന്തരം എഴുതുന്ന അദ്ദേഹത്തിന്റെ 31 പുസ്തകങ്ങൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ചേന്ദമംഗല്ലൂരിലെ ആദ്യത്തെ ബിരുദ, ബിരുദാനന്തര ബിരുദധാരിയാണദ്ദേഹം.
ആദരിക്കൽ ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ നാടിന്റെ ഉപഹാരം കൈമാറും. സുനിൽ പി ഇളയിടം മുഖ്യ പ്രഭാഷണം നടത്തും. ഒ. അബ്ദുറഹ്മാൻ, സി ടി അബ്ദുറഹീം, ഒ. അബ്ദുല്ല, എൻ.കെ അബ്ദുറഹ്മാൻ തുടങ്ങിയവരും നാട്ടിലെ പൗരപ്രമുഖരും സംബന്ധിക്കും.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാർ വി പി ഹമീദ്, ജനറൽ കൺവീനർ ബന്ന ചേന്ദമംഗല്ലൂർ, കെ ടി നജീബ്, നാസർ ചാലക്കൽ, കെ പി വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു
Ad
Tags:
MUKKAM

