Flash News

Nattu Media

കൊടിയത്തൂർ, ചെറുവാടി പ്രദേശങ്ങളിലെ യാത്രാദുരിതം : ലീഗ് നിവേദനം നൽകി

ചെറുവാടി:കൂളിമാട് - ചുള്ളിക്കാപറമ്പ് - പന്നിക്കോട് റോഡും, ചെറുവാടി -കൊടിയത്തൂർ റോഡും കാൽനട യാത്രപോലും ദുസ്സഹമായ സാഹചര്യത്തിൽ കോഴിക്കോട്  പി ഡബ്ല്യൂ ഡി സൂപ്രണ്ടിങ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ (കിഫ്‌പി )എന്നിവർക്ക്  കൊടിയത്തൂർ  പഞ്ചായത്ത്  മുസ്‌ലിം  ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. ഈ  റോഡിനോടുള്ള തികഞ്ഞ  അവഗണനക്കും അനാസ്ഥക്കുമെതിരെ  ഉടനെ  പരിഹാരമില്ലങ്കിൽ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും ബന്ധപ്പട്ട ഉദ്യോഗസ്ഥരെ അറിയിച്ചു.

നിവേദനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ എംകെ അഷ്‌റഫ്‌ സുപ്രണ്ടിങ് എഞ്ചിനീയർക് നൽകി. ചടങ്ങിൽ  കൊടിയത്തൂർ  ഗ്രാമ  പഞ്ചായത്ത്  വൈസ്  പ്രസിഡന്റ്  ഫസൽ  കൊടിയത്തൂർ , തിരുവമ്പാടി  മണ്ഡലം  ലീഗ്  വൈസ്  പ്രസിഡന്റ്  കെ  പി അബ്ദുറഹിമാൻ , പഞ്ചായത്ത്  ലീഗ്  ജനറൽ  സെക്രട്ടി  മജീദ്  മൂലത്ത് , സെക്രട്ടി  എൻ  ജമാൽ ,കൊടിയത്തൂർ ,ചാത്തമംഗലം  മെമ്പർമാരായ  എം  ടി  റിയാസ് , റഫീഖ്  കൂളിമാട്  എന്നിവർ  പങ്കെടുത്തു


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)