Flash News

Nattu Media

കൊടിയത്തൂർ പരിവാർ ഭാരവാഹികൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി


കൊടിയത്തൂർ:-കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ വരുന്ന മാവൂർ ബി ആർ സി യുടെ  പന്നിക്കോടുള്ള ഓട്ടിസം സെന്ററിലെ  രക്ഷിതാക്കൾക്ക് വേണ്ടി കൊടിയത്തൂർ പരിവാർ കമ്മിറ്റി  നൽകിയ നിവേദനം.ഞങ്ങളുടെ കുട്ടികൾക്ക് രണ്ടു വർഷമായി സെന്ററിൽ നിന്നും തെറാപ്പി സേവനങ്ങൾ ലഭ്യമായി വരുന്നു. ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയുമാണ് നൽകുന്നത്. ശാരീരികമായും മാനസികമായും വൈകല്യം നേരിടുന്ന കുട്ടികളാണ് ഇവർ. തുടക്കത്തിൽ തന്നെ തെറാപ്പി നൽകുന്നതിനാൽ കുട്ടികൾക്ക് വലിയ മാറ്റങ്ങളുണ്ട്. എന്നാൽ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇപ്പോൾ തെറാപ്പി നൽകുവാൻ സാധിക്കുകയില്ലെന്നാണ്  സെന്ററിലെ അധികൃതർ പറഞ്ഞത്. ഞങ്ങളുടെ കുട്ടികൾക്ക് തെറാപ്പി മുടങ്ങിയാൽ വലിയ ബുദ്ധിമുട്ടുകൾ അവരുടെ വളർച്ച ഘട്ടത്തിൽ നേരിടേണ്ടി വരും. ആയതിനാൽ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും കുട്ടികൾക്ക്  സ്പീച്ച്  തെറാപ്പിയും ഫിസിയോ  തെറാപ്പിയും അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)