Flash News

Nattu Media

ഹെൽത്ത് കെയർ ക്ലബ് ഓണാഘോഷം, സൗഹാർദ്ദവും ആമോദവും നിറഞ്ഞ സംഗമവേദിയായി


എടവണ്ണപ്പാറ
; ഹെൽത്ത് കെയർ ഫിറ്റ്നസ് ക്ലബ്ബ് സംഘടിപ്പിച്ച ആർപ്പോ ഇർറോ 23, ഓണാഘോഷ പരിപാടികൾ സൗഹാർദത്തിൻറെയും, ആമോദത്തിൻറെയും സംഗമ വേദിയായി മാറി. പരിപാടികൾ വാഴക്കാട് സ്റ്റേഷൻ എസ്. എച്ച്. ഒ രാജൻബാബു ഉദ്ഘാടനം ചെയ്തു, വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് മുഖ്യാതിഥിfc ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കരിയ ഉപഹാരങ്ങൾ കൈമാറി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹസ്സൻ ബാബു അധ്യക്ഷത വഹിച്ചു.


കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി അബൂബക്കർ, കുഴിമുള്ളി ഗോപാലൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യപ്പൻകുട്ടി, ഡോ; എ കെ അബ്ദുൽ ഗഫൂർ, മെഡിക്കൽ ഓഫീസർ ഡോ; മുഹമ്മദ് അമീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. 

ചടങ്ങിൽ ആരോഗ്യ 
ചികിത്സാ രംഗത്തെ പ്രശസ്ത സേവനത്തിന്
ഡോ മുഹമ്മദ് അമീൻ, സാമൂഹ്യ സേവനത്തിന് അൽ ജമാൽ നാസർ, 
മാതൃകാപരമായ ഭിന്നശേഷി വിദ്യാർഥി പരിചരണത്തിന് വി പി നിഷിദ എന്നിവർക്കും, ഹെൽത്ത് കെയർ ഫിറ്റ്നസ് ക്ലബ്ബിലെ പരിശീലനത്തിലൂടെ വലിയ ശാരീരിക മാറ്റങ്ങൾ നേടിയവർക്കും ഉപഹാരങ്ങൾ കൈമാറി. സൈക്കോളജിസ്റ്റ് ജ്യോതി, ഷംല വെട്ടത്തൂർ, അശ്വതി എന്നിവർ അനുഭവങ്ങൾ പങ്കു വെച്ചു.
 
യുവജനങ്ങളെയും വനിതകളെയും അണിനിരത്തി കൊണ്ടുള്ള ഓണാഘോഷ  ഘോഷയാത്ര, 
ആകർഷകമായ പുരുഷന്മരുടെയും വനിതകളുടെയും  വടംവലി, ലെമൺസ്ഫൂൺ, സാക്ക് റേസ്, ബോഡി ഷോ, നൃത്തങ്ങൾ, കരേക്കാ ഗാനമേള, ഓണസദ്യ, 
എന്നിവയും സംഘടിപ്പിച്ചു, പ്രോഗ്രാം കമ്മിറ്റി കൺവീനർ മുഹമ്മദലി മാസ്റ്റർ സ്വാഗതവും കോഡിനേറ്റർ കെ പി ഫൈസൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പരിപാടികളിൽ സാന്നിധ്യമേകി. വിവിധ ജനപ്രതിനിധികൾക്കു പുറമേ
വി രാജൻ മാസ്റ്റർ, ജൈസൽ എളമരം, അമീർ അലി , കരീം എളമരം, അബ്ദു ചീടിക്കുഴി,
പി മുസ്തഫ മാസ്റ്റർ , ആർ പി ഹാരിസ്, സച്ചിദാനന്ദൻ, ഷംസീദ് മുത്തു, ഡോ മനുലാൽ, ഭാസ്കരൻ മാസ്റ്റർ, വിശ്വൻ തുടങ്ങി സാമൂഹ്യ സംസ്കരിക രംഗത്തെ പ്രമുഖർ സന്നിഹിതരായി.

ടി പി ജഹാംഗീർ കബീർ, നൗഷാദ് ലൈഫ് കെയർ, അസ്കർ എൻജിനീയർ, റിയാസ് ഓമാനൂർ , നൗഷാദ് വട്ടപ്പാറ (മീഡിയ), അലിമാസ്റ്റർ, ദേവൻ ചൊവ്വരത്ത്, ഡോ; സമീർ, മുനീർ മാസ്റ്റർ ചീക്കോട്, 
ഡോ ദിനൂബ് , കുറുപ്പത്ത് മുനീർ, നജ്മുദ്ദീൻ ഓമാനൂർ , മുഹമ്മദ് മാസ്റ്റർ , മുനീർ ഒമേഗ, ഷഫീർ ചീക്കോട്, ഡോ; സുബൈർ, താഹിർ കുഞ്ഞ്,       ഡോ ഷംസീർ, അതീഖ് , അമീർ, ഫൈസൽ എൻവിറ, അമർലാൽ, ഷാമിൽഷൻ, മുജീബ് ഖത്തർ, ലത്തീഫ്, സർഫാസ്, സാദിഖ് ചീടിക്കുഴി, ലുക്മാൻ, ശംസു, അനീഷ്, രജീഷ്, പ്രകാശൻ, വിജീഷ് , ഫൗസിയ ടീച്ചർ, സൽഹ , നിഷിദ, അശ്വതി പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)