കീഴുപറമ്പ് :- പരിചയപ്പെടുത്തേണ്ട ആവശ്യമില്ല,ഏവർക്കും സുപരിചിതൻ, നിസ്വാർത്ഥ സേവകൻ,ഒരു വ്യാഴവട്ടക്കാലം കീഴുപറമ്പ് പഴം പറമ്പിൽ പ്രവർത്തിക്കുന്ന കാഴ്ച പരിമിതിയുള്ള അന്തേവാസികളുടെ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചുവരുന്നതിനിടയിലാണ് സർവ്വശക്തന്റെ വിളിക്ക് യാത്ര തിരിച്ചത്.ജീവിതത്തിന്റെ മുക്കാൽ ഭാഗവും ജീവകാരുണ്യ പ്രവർത്തനത്തിന് സമയം മാറ്റിവെച്ച നിസ്വാർത്ഥ സേവകൻ.1990 മുതൽ പുനരധിവാസ കേന്ദ്രത്തിന്റെ മേൽനോട്ടം വഹിക്കുന്നുണ്ടെങ്കിലും, അരീക്കോട് സുല്ലമുസ്സലാം അറബി കോളേജിൽ നിന്നും വിരമിച്ച ശേഷം മുഴുവൻ സമയവും പുനരധിവാസദിവാസകേന്ദ്രത്തിന്റെ പ്രവർത്തനത്തിലായിരുന്നു.വെറും ആറു പേരിൽ തുടങ്ങി ഇപ്പോൾ 30ൽ പരം അന്തേവാസികളുടെ അത്താണിയായി മാറിയിരിക്കുന്നു ഈ കേന്ദ്രം.കേന്ദ്രത്തെ ഈ നിലയിൽ എത്തിക്കാൻ വളരെയധികം ത്യാഗം സഹിച്ച വ്യക്തിയായിരുന്നുമാസ്റ്റർ.
തുടക്കത്തിൽ ഇന്നത്തെ ചിലവ് എങ്ങനെ കൊണ്ടുപോകും എന്ന് ആലോചിച്ച് പല സന്മനസ്സുകാരുടെയും സഹായത്തിനു വേണ്ടി ഇറങ്ങിത്തിരിച്ചു.അന്ന് സ്ഥാപനം മുന്നോട്ടുകൊണ്ടു പോകുവാൻ വളരെ അധികം പ്രയാസപ്പെടുന്ന സാഹചര്യമായിരുന്നു.ഇന്നിപ്പോൾ ഒരു ദിവസത്തെ ഭക്ഷണം കൊടുക്കുവാൻ ഡേറ്റ് കിട്ടുവാൻ വേണ്ടി കാത്തുനിൽക്കുന്ന അവസ്ഥയാണ്.ഇതിനെല്ലാം കാരണക്കാരൻ നിഷ്കളങ്കനും, നിസ്സാര്‍ത്ത സേവകനുമായ ഹമീദ് മാസ്റ്ററുടെ ഇളം പുഞ്ചിരിയോടുകൂടിയുള്ള ഇടപെടൽ മാത്രമാണ്.ഓരോ അന്തേവാസിയുടെയും അരികിൽ ചെന്ന് ചോദിച്ചാൽ കാഴ്ചയില്ലെങ്കിലും നിറകണ്ണുകളോടെ ആയിരം വാക്കുകളാണ് മാഷേ പറ്റി പറയുവാനുള്ളത്.മനസ്സിൽ ഓർമ്മ വരുന്നത് കഴിഞ്ഞ വിഷുവിന് പരിവാറിന്റെ ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും ഒത്തുചേർന്ന് അവർ ഉണ്ടാക്കിയ പച്ചക്കറിയുമായി അഗതി മന്ദിരത്തിൽ പോയ സമയത്ത് ഓരോ അന്തേവാസികളുമായി അൽപ്പനേരംകുശലാന്വേഷണം ചെയ്യുമ്പോഴും ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് മാസ്റ്ററുടെ സേവനത്തെ പറ്റി മാത്രമായിരുന്നു അവർക്ക് പറയുവാൻ ഉള്ളത്.
ഇനിയും ഈ സ്ഥാപനം വളരെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.
ജാഫർ ടി കെ.സെക്രട്ടറി,
കൊടിയത്തൂർ പരിവാർ
Tags:
KIZHUPARAMB
