ഹെൽത്ത് കെയർ ജിം സ്വാതന്ത്ര്യ ദിനമാഘോഷിച്ചു
എടവണ്ണപ്പാറ; എടവണ്ണപ്പാറ ഹെൽത്ത്കെയർ ഫിറ്റ്നസ് ക്ലബ് സംഘടിപ്പിച്ച , 76 മത് സ്വാതന്ത്ര്യ ദിന പരിപാടികൾ വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ് സി വി സകരിയ ഉദ്‌ഘാടനം ചെയ്തു.രാഷ്ട്ര നിർമിതിയിൽ യുവാക്കൾ നേത്യത്വപരമായ പങ്കുവഹിക്കണമെന്നും, രാഷ്ട്ര സ്നേഹവും സാമൂഹ്യ നന്മയും മുൻനിർത്തി ലഹരി മുക്ത ഗ്രാമമെന്ന ലക്‌ഷ്യം നേടാൻ എല്ലാവരും ഒരുമിച്ചു ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും സകരിയ ഓർമിപ്പിച്ചു. കെ പി ഫൈസൽ മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ ഡോ: ജാസിം, ഹസ്സൻ ബാബു, നൗഷാദ് വട്ടപ്പാറ, നജ്മുദ്ധീൻ, മുബശ്ശിർ (ചെറി), എ സി ഷഫീർഅലി , സി വി ബാബു, അമീർ,അതീഖ്, സർഫാസ്, ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.


