Flash News

Nattu Media

മുക്കത്ത് വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും , വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


മുക്കം 

പാഴൂർതോട്ടം നുസ്രത്തുൽ ഇസ്ലാം മദ്രസയിൽ  സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു



ആനയാംകുന്ന് പാഴൂർതോട്ടം നുസ്രത്തുൽ ഇസ്ലാം മദ്രസയിൽ  സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് പതാക ഉയർത്തി. സദർ മുഅല്ലിം എൻ. പി.ഇബ്രാഹിം മുസ്‌ലിയാർ, പ്രസിഡന്റ് മൂസകോയ വി , ജോ:സിക്രട്ടറി ഫൈസൽ ടി ടി , ജലിൽ ടി എം , സഈദ് എ.കെ,മുഹമ്മദ്‌ ദാരിമി കെ. പി,എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് മാസ്റ്റർ ഇല്ലക്കണ്ടി  സ്വതന്ത്രദിന സന്ദേശം  നൽകി. ആഷിഖ് ഫൈസി പ്രതിജ്ഞ ചൊല്ലി കൊടുത്തു.

..........................................

ആനയാംകുന്ന് ഗവ.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി



ആനയാംകുന്ന്: ആനയാംകുന്ന് ഗവ.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ഇ.പി.ലേഖ പതാകയുയർത്തി. വാർഡ് മെമ്പർ ശ്രീ.കുഞ്ഞാലി മമ്പാട്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് ശ്രീഗസീബ് ചാലൂ ളി, എസ്.എം.സി ചെയർമാൻ ശ്രീ ചെറിയ നാഗൻ,  ശ്രീ.അബൂബക്കർ ,ശ്രീ മോയിൻ അധ്യാപകരായ ഷിജി.പി.ജെ, ഡോ.സാബു ജോസ് എന്നിവർ സംസാരിച്ചു.സ്കൂൾ ലീഡർ റഷഫാത്തിമ അസംബ്ലി നിയന്ത്രിച്ചു.എല്ലാ കുട്ടികളും അണിനിരന്ന ദേശഭക്തിഗാന സദസ്സ് അരങ്ങേറി. ക്ലാസ് തലത്തിൽ പതാക വരയ്ക്കൽ, ക്വിസ്, സ്വാതന്ത്ര്യ സമര സേനാനികളെ അറിയാം എന്നീ പ്രവർത്തനങ്ങൾ നടന്നു.

...........................................

മാന്ത്ര അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിന ആഘോഷം നടത്തി 



കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ മാന്ത്ര അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് പതാക ഉയർത്തി. അംഗൻവാടി ടീച്ചർ റോജ, ഹെൽപർ വനജ, എ. എൽ. എം. സി അംഗങ്ങളായ കൃഷ്ണ ദാസൻ കെ, മാന്ത്ര വിനോദ്, അസ്സൈൻ, മുഹമ്മദ്‌ മാസ്റ്റർ ഇല്ലക്കണ്ടി, കുട്ടി പാർവതി ടീച്ചർ, ദേവി മാന്ത്ര എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും പായസം വിതരണവും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)