Flash News

Nattu Media

കിണറുകളിൽ നിന്ന് മോട്ടോർ പമ്പ് സെറ്റുകൾ മോഷണം പോകുന്നത് പതിവാകുന്നു


കൊടിയത്തൂരിലെ
ഗോതമ്പ് റോഡ്, കുളങ്ങര ഭാഗത്തു നിന്നു വ്യാപകമായി കിണറുകളിൽ നിന്ന് മോട്ടോർ പമ്പ് സെറ്റുകൾ മോഷണം പോകുന്നു . കഴിഞ്ഞ ദിവസം(1-8-23) ഗോതമ്പ് റോഡിലെ ഉച്ചക്കാവിൽ അബ്ദുൽ നിയാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് വെള്ളത്തിൽ ഇറക്കി വെക്കുന്ന പമ്പ് സെറ്റ് മോഷണം പോയത്. ഇതിനു മുമ്പ് പരിസരത്തെ നാലു വീടുകളിൽനിന്നും ഇതേ രീതിയിൽ മൂന്ന് നാല് മാസങ്ങൾക്കിടയിൽ മോഷണം നടന്നിരുന്നു.
Ad
ചെറിയ ഇടവേളകൾക്കുള്ളിലാണ് മോഷണം നടക്കുന്നത്. അബ്ദുൽനിയാസ് പോലീസിൽ പരാതിനൽകിയതിനാൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട് സന്ദർശിച്ചിരുന്നു. പരിസരത്തെ cctv ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം ഊർജ്ജിത പ്പെടുത്തണമെന്ന് ജനങ്ങൾ പോലീസ് ഉദ്യോഗസ്ഥരോട്  ആവശ്യപ്പെട്ടു.

Ad


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)