Flash News

Nattu Media

കേസെടുത്തത്തിന് പിന്നാലെ കമാനം പോലീസ് നീക്കി


മാവൂർ
: എളമരം പാലത്തിന്റെ നടപ്പാതയിൽ യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നവിധം കമാനം സ്ഥാപിച്ചതിനെതിരെ കേസ്. സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരമാണ് മാവൂർ പൊലീസ്‌ കേസെടുത്തത്. ഇതിനു പിന്നാലെ കമാനം എത്രയും പെട്ടെന്ന് എടുത്തുമാറ്റാൻ കമീഷണർ ഉത്തര വിടുകയായിരിന്നു. അതിനു പിന്നാലെയാണ് ഇന്ന് മാവൂർ പോലീസിന്റെ നേതൃത്വത്തിൽ ജെ സി ബി ഉപയോഗിച്ച് കമാനം നീക്കം ചെയ്തത്.കരാറെടുത്തവരാണ് പാലത്തിന്റെ നടപ്പാതയിൽ കമാനം സ്ഥാപിച്ചത്.

എന്നാൽ പൊതുയിടങ്ങളിൽ യാത്രക്കാർക്കും, കാൽ നടയാത്രക്കാർക്കും ബുദ്ദിമുട്ട് സൃടിക്കുന്ന രീതിയിൽ തോരണങ്ങൾ, ബോർഡുകൾ,വഴിയോര കച്ചവടങ്ങൾ എന്നിവ നിത്യസംഭവമാകുന്ന സാഹചര്യത്തിൽ.നടപടി എടുക്കുമ്പോൾ മുഖം നോക്കാതെ എല്ലാത്തിനും നടപടി എടുക്കണമെന്ന് നാട്ടുകാർ പറയുന്നു.


...........................................................കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും CHERUVADI LIVE വാട്സപ്പ് (Admin Only) ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇👇  https://chat.whatsapp.com/KCmfwFPmgvPKYcDX3dPVOD

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)