Flash News

Nattu Media

വിശ്വംഭരേട്ടന് കണ്ണീർ പ്രണാമം

✍️  ഗിരീഷ് കാരക്കുറ്റി


റിട്ടയേഡ് പന്നികോട്  കെ എസ് ഇ.ബി അസിസ്റ്റൻറ് എൻജിനീയർ ചാത്തമംഗലം കെട്ടാങ്ങൽ പൊൻ പാറക്കൽ  വിശ്വംഭരൻ (59) നിര്യാതനായി.

(പരപ്പിൽ ഉപ്പേരേട്ടന്റെ മരുമകൻ )
ഭാര്യ :മിനി
മക്കൾ :അശ്വതി, ഐശ്വര്യ .




സൗമ്യനും സൽസ്വഭാവിയും നിഷ്കളങ്കനുമായിരുന്നു വിശ്വംഭരേട്ടൻ .എൻെറ ഭാര്യയുടെ അമ്മാവന്റെ (പരപ്പിൽ ഉപ്പേരേട്ടൻ ) മരുമകൻ എന്നതിലുപരി സുഹൃത്തുമായിരുന്നു.

പന്നിക്കോട് കെ എസ് ഇ ബി അസിസ്റ്റൻറ് എൻജിനീയർ പദവിയിലിരിക്കുന്ന സമയത്ത് .കാരക്കുറ്റി ലക്ഷംവീട് വൈദ്യുതീകരണത്തിന്  എന്തെങ്കിലും സാധ്യതയുണ്ടോയെന്നറിയാൻ ഞാൻ ചെന്ന നേരം, ഉടൻ തന്നെ ഉന്നത ഉദ്യോഗസ്ഥന്മാരെ വിളിച്ചു ഫണ്ട് ഉറപ്പുവരുത്തി, ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെ സഹജീവനക്കാരെയും കൂട്ടി കാരക്കുറ്റി  ലക്ഷംവീട്ടിൽ വരുകയും എസ്റ്റിമേറ്റ് എടുക്കുകയും, അന്നുതന്നെ ഓർഡർ ഇടിക്കുകയും , ഒരാഴ്ചക്കുള്ളിൽ പോസ്റ്റുകൾ നാട്ടുകയും വൈദ്യുതീകരണം പൂർത്തീകരിക്കുകയും ചെയ്തത്  ജോലിയോട്  അദ്ദേഹത്തിന്റെ ആത്മാർത്ഥതയാണ് കാണിക്കുന്നത്.

സർവീസിൽ നിന്ന് യാത്രയായപ്പോൾ അത് തിരിച്ചു വരാൻ പറ്റാത്ത ലോകത്തേക്കാണ് നടന്നടുത്തത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

ഇന്നലെ രാത്രി ഏഴു മണിക്ക് അദ്ദേഹത്തിൻെറ മകളുടെ വിവാഹം വിളിക്കാൻ എന്നെ വിളിച്ചപ്പോൾ സൗഹൃദ സംഭാഷണത്തിനിടയിൽ ഇന്ന് വൈകിട്ട് പന്നിക്കോട്ടേക്ക് വരാമെന്നും,നേരിൽ കാണാം എന്നും  പറഞ്ഞു ഫോൺ വെച്ചപ്പോൾ അത് അവസാനത്തെ യാത്ര പറച്ചിൽ ആണെന്നറിഞ്ഞില്ല.

ജീവിച്ചു കൊതി തീർന്നിട്ടില്ല. അടുത്തമാസം നടക്കുന്ന മകളുടെ വിവാഹത്തിന്റെ തിരക്കിലായിരുന്നദ്ദേഹം .

ജീവിത നാടകത്തിലെ പ്രധാനപ്പെട്ട രംഗം അഭിനയിച്ചു തീർക്കാൻ കഴിയാതെ , രംഗബോധമില്ലാത്ത കോമാളിയായി മരണം കൈപ്പിടിച്ചപ്പോൾ , എല്ലാം ഉപേക്ഷിച്ചുള്ള ആ യാത്ര എന്റെ  ഇടനെഞ്ചിൽ നൊമ്പരമായി അവശേഷിക്കുന്നു.
പ്രിയ വിശ്വംഭരേട്ടന്  കണ്ണീർ പ്രണാമം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)