കൊടിയത്തൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിലെ മെമ്പറും, യൂണിവേഴ്സൽ ഹാർഡ്‌വെയർ ഉടമയുമായ അബ്ദുറഹിമാൻ വിദേശ പര്യടനാർത്ഥം പോകുന്നതിനാൽ യൂണിറ്റ് പ്രസിഡണ്ട് കൂടിയായ മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി പൊന്നാട അണിയിച്ച് യാത്രയയപ്പ് നൽകി.
യൂണിറ്റ് ഓഫീസിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി അനീഫ ടി. കെ. സ്വാഗതം പറഞ്ഞു. സി.പി. മുഹമ്മദ്, ഉബൈദ് യൂണിവേഴ്സൽ, ലത്തീഫ് വി. കെ. ,കുട്ടിഹസൻ .കെ തുടങ്ങി നിരവധി മെമ്പർമാർ ആശംസകൾ നേർന്നു സംസാരിച്ചു. യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് ഫൈസൽ പി. പി. നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
