Flash News

Nattu Media

പച്ചക്കറിയില്ലാ സാമ്പാർ പ്രതിഷേധം

കട്ടാങ്ങൽ: മുസ്‌ലിം യൂത്ത് ലീഗ് ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റി പച്ചക്കറിയില്ലാ സാമ്പാർ പ്രതിഷേധ പരിപാടിസംഘടിപ്പിച്ചു. സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കികൊണ്ടിരിക്കുന്ന  പച്ചക്കറിയുടെ രൂക്ഷമായ വിലവർദ്ധനവിനെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധിക്കുന്നതിന്റെഭാഗമായിട്ടാണ് ചാത്തമംഗലം അങ്ങാടിയിൽ പച്ചക്കറികൾ ഇല്ലാതെയുള്ള സാമ്പാർ ഉണ്ടാക്കി പ്രതിഷേധിച്ചത്.

ഹനീഫ ചാത്തമംഗലം അദ്ധ്യക്ഷത വഹിച്ച പരിപാടി ജില്ലാ പ്രവർത്തക സമിതി അംഗം ഹകീം മാസ്റ്റർ കളന്‍തോട് ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഫാസിൽ മുടപ്പനക്കൽ സ്വാഗതം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർമലയമ്മ മുഖ്യ പ്രഭാഷണം നിർവഹിച്ചു. റസാഖ് പുള്ളന്നൂർ, അക്ബർ പുള്ളാവൂർ, സഫറുള്ള കൂളിമാട്, അലിമുണ്ടോട്ട്, അഷ്‌റഫ് കളന്‍തോട്,നാസർ മൗലവി, കെ കെ ബഷീർ, അസ്‌ലം, കെ എം കോയ,k ടി ശരീഫ്, ഷമീർ തുടങ്ങിയവർ നേതൃത്വംനൽകി.ട്രെഷറർ റഊഫ് മലയമ്മ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)