വാഴക്കാട് : ഓണ വിപണന മേളയോടനുബന്ധിച്ച് വാഴക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സംരഭക കാര്‍ഷിക ഗ്രൂപ്പ് അംഗങ്ങളുടെ യോഗം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്‍് ഷെരീഫചിങ്ങംകുളത്തില്‍ അധ്യക്ഷത വഹിച്ചു. മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് മിനി ശിവദാസ് ക്ലാസിന് നേതൃത്വം നല്‍കി. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, പഞ്ചായത്ത് മെമ്പര്‍ സരോജിനി ഓട്ടുപ്പാറ, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ഷറഫുന്നീസ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രമ്യ, കുടുംബശ്രീ അക്കൗണ്ടന്റ് നിമിഷ, സക്കീന, സി.ഡി.എസ്.മെമ്പര്‍മാര്‍, സംരഭകര്‍ എന്നിവര്‍ സംസാരിച്ചു. ഓണവിപണന മേളയ്ക്കായി സംരംഭകര്‍ തയ്യാറാക്കുന്ന വിവിധ ഉല്‍പ്പനങ്ങളുടെ പ്രദര്‍ശനവും നടന്നു.
Tags:
VAZHAKKAD

