Flash News

Nattu Media

ഗവ. എൽ പി സ്കൂൾ കഴുത്തൂട്ടിപുറായ : 'ശുചിത്വം സുന്ദരം' പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കമായി


ഫോട്ടോ:കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ 'ശുചിത്വം സുന്ദരം' പദ്ധതി രണ്ടാം ഘട്ടം മുൻ ഹെഡ് മാസ്റ്ററും സ്പോൺസറുമായ പി എ ആസാദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കൊടിയത്തൂർ :കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂളിലെ 'ശുചിത്വം സുന്ദരം' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ശുചിത്വ സംവിധാനങ്ങളുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് കൈകഴുകുന്നതിന് സ്റ്റയിൻലെസ് സ്റ്റീൽ വാഷ് ബേസിൻ സ്ഥാപിക്കുകയും വെയ്സ്റ്റ് മാനേജ്മെമെന്റ് സിസ്റ്റം നവീകരിക്കുകയും ചെയ്തു.
Ad
രണ്ടാം ഘട്ട ശുചിത്വ പദ്ധതി മുൻ ഹെഡ് മാസ്റ്ററും സ്പോൺസറുമായ ആസാദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു.എസ് എം സി ചെയർമാൻ ശിഹാബ് തൊട്ടിമ്മൽ , പിടിഎ വൈസ് പ്രസിഡന്റ് ശംസു കുന്നത്ത് , സ്റ്റാഫ് സെക്രട്ടറി ഫരീദ പൊക്കുന്ന്, എസ് ആർ ജി കൺവീനർ ശമീറ കക്കോടി, റസിയ കമ്പളത്ത്, എം കെ യസീറ യാസർ, മുഹ്സിന മുസദ്ദിഖ്, ഒ ഷഹന ജമാൽ ,സ്കൂൾ ലീഡർ മുഹമ്മദ് ബിഷ്ർ ,ഡെ. ലീഡർ സഹൻ മുഹമ്മദ് , വിദ്യാരംഗം സെക്രട്ടറി മുഹമ്മദ് ഹാദി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫരീദ പൊക്കുന്ന് നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)