Flash News

Nattu Media

സ്റ്റേഹ പൂക്കളം തീർത്ത് സൗഹാർദ്ദ നഗരം


മുക്കം
: മാനവ സൗഹാർദ്ദത്തിന് മാറ്റുകൂട്ടാൻ സ്നേഹപ്പൂക്കളം തീർത്ത് മുക്കത്തെ കലാ-സാംസ്കാരിക പ്രവർത്തകർ. തനിമ മുക്കം ചാപ്റ്ററിന്റെ നേതൃത്വത്തിൽ എസ് കെ പാർക്കിൽ സംഘടിപ്പിച്ച ഓണാഘോഷമാണ് ഐക്യ സന്ദേശമോതി പുത്തൻ മാതൃക സൃഷ്ടിച്ചത്. വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ ആലപിച്ച് ആഘോഷം സംഗീതസാന്ദ്രമാക്കി.
സേവാമന്ദിർ ഡയരക്റ്റർ കാഞ്ചനമാല ഉദ്ഘാടനം ചെയ്തു.
തനിമ മുക്കം ചാപ്റ്റർ പ്രസിഡന്റ് എസ് കമറുദ്ദീൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൗദ ടീച്ചർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് റീന പ്രകാശ്, തനിമ സംസ്ഥാന വൈസ് പ്രസിഡന്റ് പിടി കുഞ്ഞാലി, നഗരസഭ മുൻ കൗൺസിലർ മുക്കം വിജയൻ , അലി അക്ബർ ,എ പി മുരളീധരൻ , ബന്ന ചേന്ദമംഗലൂർ, സലാം കാരമൂല, റിൻസി ജോൺസൺ, ഇ ബഷീർ, അബ്ദു ഫ്രൻസ് ബേക്കറി , ടി കെ ജുമാൻ എന്നിവർ ആശംസകൾ നേർന്നു.

ജനറൽ കൺവീനർ ഷിനോദ് ഉദ്യാനം സ്വാഗതവും വൈസ് പ്രസിഡന്റ് ദാമോദരൻ കോഴഞ്ചേരി നന്ദിയും പറഞ്ഞു. അമീൻ ജൗഹർ , റിയാസ് തോട്ടത്തിൽ, ബഷീർ പാലത്ത്, സൈഫു റഷീദ്, സലീം വലിയപറമ്പ്, കെ വി ജബ്ബാർ , ജുനൈസ്, ഹമീദ് മുക്കം, ലൈലാബി മുസ്തഫ, സലീന പുൽപറമ്പ് , അസീസ് തോട്ടത്തിൽ, രാഹുൽ , സി കെ അബൂബക്കർ , കെ ടി അബ്ദുല്ല, ഷൈജ കമറുദീൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)