Flash News

Nattu Media

ജൈവമാലിന്യ സംസ്കരണ പദ്ധതിയുമായി ചാത്തമംഗലം പഞ്ചായത്ത് കെട്ടാങ്ങൽ വാർഡ്

ചാത്തമംഗലം ഗ്രാമപഞ്ചായത്തും, കേരള ശുചിത്വമിഷൻ സർവീസ് പ്രൊവൈഡർമാരായ കോഴിക്കോട് റേഡിയന്റ് മാർക്കറ്റ് ബിംസും സംയുക്തമായി നടത്തുന്ന ജൈവമാലിന്യ സംസ്കരണ പദ്ധതിയുടെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുൽ ഗഫൂർ ഓളിക്കൽ കെട്ടാങ്ങൽ വാർഡ് 5 ൽ കണ്ടിയിൽ കളത്തിങ്ങൽ അബൂബക്കറിന്റെ വീട്ടിൽ വെച്ച് നിർവഹിച്ചു.

വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു   ചടങ്ങിൽ പഞ്ചായത്ത് സി.ഡി.എസ് ചെയർ പേഴ്സൺ ശ്രീമതി കമല , മുൻ വാർഡ് മെമ്പർ നുസ്രത്ത്, വാർഡ് കുടു:ബശ്രീ ചെയർപേഴ്സൺ ജാസ്മിൻ പരപ്പൻ കുഴി, പ്രെഫസർ ബഷീർ മാസ്റ്റർ, ടി.ടി മുഹമ്മദ് ഹാജി റേഡിയന്റ് കമ്പനി എം.ഡി.ശ്രീ ഫ്രാൻസിസ് വർക്കി, കോഡിനേറ്റർ ശ്രീ അരവിന്ദൻ പെരുമന, കമ്പനി ചാത്തമംഗലം പഞ്ചായത്ത് സർവീസ് പോയിന്റ് കൺട്രോളർ സി.ബി. ശ്രീധരൻ,കമ്പനി ടെക്നീഷ്യൻ ടോണി ജോസഫ് എന്നിവർ സംബന്ധിച്ചു.  ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളും, കുടുംബശ്രീ ഭാരവാഹികളും  പങ്കെടുത്തു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)