കൊടിയത്തൂർ : ഇക്കഴിഞ്ഞ വർഷം നടന്ന എൽഎസ് എസ് പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂളിലെ പ്രതിഭകൾക്ക് മധുരം വിതരണം ചെയ്ത് പിടിഎ ഭാരവാഹികളും അധ്യാപകരും വിജയാഹ്ലാദം പങ്കിട്ടു.
കൊടിയത്തൂർ പഞ്ചായത്തിലെ സ്വതന്ത്ര എൽ പി സ്കൂളുകളിൽ ഏറ്റവും കൂടുതൽ എൽ എസ് എസ് കരസ്ഥമാക്കിയ വിദ്യാലയം കൂടിയാണ് ഗവ. എൽ പി സ്കൂൾ കഴുത്തൂട്ടിപുറായ . സ്കൂളിലെ പരീക്ഷ എഴുതിയ എട്ട് വിദ്യാർഥികളിൽ മൂന്ന് പേർക്ക് സ്കോളർഷിപ്പ് നേടാനായത് മികച്ച നേട്ടമാണ്. ഫൈഹ ഫാത്തിമ, നഷ് വ സി കെ , ഇഷ ഹനൂൻ എന്നീ വിദ്യാർഥികൾക്കാണ് സ്കോകോളർഷിപ്പ് ലഭിച്ചത്.
വിജയാഹ്ലാദം പങ്കിടാൻ പിടിഎ ഭാരവാഹികളും അധ്യാപകരും ജേതാക്കളുടെ വീടുകളിലെത്തി മധുരം കൈമാറി.പിടിഎ പ്രസി. എ കെ റാഫി , എസ് എം സി ചെയർമാൻ ശിഹാബ് ടി, പ്രധാനധ്യാപകൻ ടി കെ ജുമാൻ, സീനിയർ അസി. സി കരീം, മുൻ അധ്യാപകൻ ഷൈജൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Tags:
KODIYATHUR
