ചാത്തമംഗലം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചു ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് MGNREGA സെക്ഷന്റെ നേതൃത്വത്തിൽ കുന്ദമംഗലം ഗവ. ആർട്സ് & സയൻസ് കോളേജിൽ പച്ചത്തുരുത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 75 വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.
ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഓളിക്കൽ ഗഫൂർ, കോളേജ് പ്രിൻസിപ്പാൾ ഡോ. കെ. നൗഫൽ എന്നിവർ വൃക്ഷതൈ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു. NYK കുന്ദമംഗലം ബ്ലോക്ക് വോളണ്ടിയർ ശരത് പരിപാടിക്ക് സ്വാഗതം പറഞ്ഞു. കുന്ദമംഗലം ഗവ. കോളജ് NSS വോളണ്ടിയർ ജാതവേദ് പഞ്ച്പ്രാൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. VHSS NIT (REC) NSS വോളണ്ടിയർമാരായ അജല്ല്യ, ആകാശ് എന്നിവർ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ഡൽഹിയിൽ നിർമിക്കുന്ന അമൃത വാടികയിലേക് മണ്ണും ജലവും സ്വീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ, MGNREGA AE സ്വാതി സദാശിവൻ, ഓവർസിയർ എസ്. ആർ. പ്രിയേഷ് , ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, തൊഴിലുറപ്പ് തൊഴിലാളികൾ NSS വോളണ്ടിയർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Tags:
CHATHAMANGALAM
