വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ (NSS) ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ വാഴക്കാട് ഗ്രാമപഞ്ചായത്തിലെ 22 ഹരിത കർമ്മ സേനാംഗങ്ങളെ കർമ്മ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു.
പരിപാടി ആദരണീയനായ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ അബ്ദുനാസർ എൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ എ.എം, സൌഹൃദ കോർഡിനേറ്റർ ശ്രീജ എൻ. എം, വളണ്ടിയർ റന ഫാത്തിമ ടി, മുഹമ്മദ് ഷിജാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പുരസ്കാരം സ്വീകരിച്ചു കൊണ്ട് ഹരിത കർമ്മ സേനാംഗമായ ഇന്ദിര വി സംസാരിച്ചു.
പ്രോഗ്രാം ഓഫീസർ വിനീഷ് ടി സ്വാഗതവും വളണ്ടിയർ ലീഡർ ഷഹറുബാൻ എം നന്ദിയും പറഞ്ഞു.
വളണ്ടിയർ അഫ്സലുദ്ദീൻ വരച്ച രാഷ്ട്ര പിതാവിൻെറ ഛായാചിത്രം സ്കൂളിന് കൈമാറി.
ഹരിത കർമ്മ സേനാംഗങ്ങളോടൊപ്പം വളണ്ടിയർമാർ ആയിരം വീടുകളിൽ സന്ദർശനം നടത്തി മാലിന്യ ബോധവൽക്കരണം നടത്തുന്ന പരിപാടിയായ ഗ്രീൻ ഗാർഡിയൻസിന് തുടക്കമായി.
വിദ്യാർത്ഥികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഗൃഹ സന്ദർശനം നടത്തുന്നത്.
Tags:
VAZHAKKAD
