Flash News

Nattu Media

വാഴക്കാട് ജി എം യു പി സ്കൂളിൽ ഹിരോഷിമ, നാഗസാക്കി ദിനം ആചരിച്ചു


വാഴക്കാട്. ജി എം യു പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, സ്കൗട്ട്, ഗൈഡ്, ജെ.ആർ സി എന്നിവയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ, നാഗസാക്കി ദിനം വ്യത്യസ്തമായ പരിപാടികളോടെ ആചരിച്ചു. യുദ്ധവിരുദ്ധ റാലി, അസംബ്ലി, പ്രസംഗം, പ്രതിജ്ഞ, സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ, പ്ലക്കാർഡ്,തുടങ്ങിയ പരിപാടികൾ നടത്തി. വാഴക്കാട്ടങ്ങാടിയിൽ നടത്തിയ യുദ്ധവിരുദ്ധ റാലി വാഴക്കാട് പഞ്ചായത്ത് ഇംപ്ലിമെൻ്റിംഗ് ഓഫീസർ അബ്ദുറഹിമാൻ ഫ്ളാഗ് ഓഫ് ചെയ്തു. ദിനാചരണം ഹെഡ്മാസ്റ്റർ അബ്ദു വിലങ്ങപ്പുറം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ താഹിർ കുഞ്ഞ്, ഫൈറൂസ, ജിതേഷ്, നിഷ, സുചിത്ര, ഹസ്ന, വിമല എന്നിവർ പ്രസംഗിച്ചു.

Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)