വാഴക്കാട് : ജി.എച്ച്.എസ് ചാലിയപ്പുറം പ്യാരി ഉർദു പദ്ധതിയായ മേരി ആവാസ് സുനോ സംഗീത സദസ്സ് വൈവിധ്യമായ ഗാനാലാപനം കൊണ്ട് രാഗോത്സവമായി മാറി.
സമാഗ്ര ശിക്ഷാ കേരള വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്യാരി ഉർദു . പാട്ട് പാടാനും ആസ്വദിക്കാനുമുള്ള വേദിയൊരുക്കുന്നതിലൂടെ കുട്ടികളുടെ സർഗ്ഗാത്മകത വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പരിപാടിയുടെ ഉദ്ഘാടനത്തിൽ കുട്ടികളും രക്ഷിതാക്കളും ഉർദു, ഹിന്ദി, മലയാളത്തിലായി വിവിധ ഗാനങ്ങളാലപിച്ചു.
ഗായകനും , സംഗീത സംവിധായകനുമായ ശിഹാബ് അരീക്കോട് മുഖ്യാതിഥിയായിരുന്നു.
ഹെഡ് മാസ്റ്റർ മുസ്ഥഫ പി ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റന്റ് പി. സുരേഷ് കുമാർ, ശകുന്തള ഒ, സ്നേഹ പ്രഭ, ഫൈസൽ കെ പി സി.കെ വിജയൻ, കെ മുജീബ് തുടങ്ങിയവർ സംസാരിച്ചു.
Ad
Tags:
VAZHAKKAD

