Flash News

Nattu Media

മന്ത്രിമാർക്കും എംഎൽഎ മാർക്കും ഓണക്കിറ്റ് വിതരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് സായാഹ്ന ധർണ്ണ നടത്തി


പന്നിക്കോട്
: പാവപ്പെട്ട റേഷൻകാർഡ് ഉടമകൾക്ക് ഓണകിറ്റ് നൽകാതെ മന്ത്രിമാർക്കും എംഎൽഎ മാർക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും ഓണകിറ്റ് നൽകുന്നതിൽ പ്രതിഷേധിച്ച് പന്നിക്കോട് ടൗൺ കോൺഗ്രസ്കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടക്ക് മുന്നിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ മുക്കം ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ ശ്രീ എം             സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു.

പരപ്പിൽ ഹരിദാസൻ മാസ്റ്റർ അധ്യക്ഷൻ വഹിച്ചു . ഗ്രാമപഞ്ചായത്ത് മെമ്പർ ബാബു പൊലുകുന്നത് , പഞ്ചായത്ത് യുഡിഎഫ് കൺവീനർ യുപി മമ്മദ്,  കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യൻ കെ പി , DK TF മണ്ഡലം പ്രസിഡണ്ട് ബാബു പരവരിയിൽ , ബഷീർ പുതിയോട്ടിൽ, സുബ്രഹ്മണ്യൻ കുളങ്ങര ,അബ്ദു പാറപ്പുറത്ത് വിലാസിനി,ബാബു പരപ്പിൽ , കുട്ടിഹസൻ , നിസാർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)