മുക്കം: ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിര ചരിത്ര സംഭവമായി. വിദ്യാർത്ഥികൾ, അധ്യാപകർ രക്ഷിതാക്കൾ ഉൾപ്പെടെ നൂറിലധികം ആളുകൾ ഒരേ ചുവടിൽ നൃത്തം വെച്ചപ്പോൾ ഓണാഘോഷം ഒരു നാടിന്റെ ഉത്സവമായി മാറി.
3000ത്തിൽ അധികം ആളുകൾക്ക് ഓണസദ്യയും നൽകി. മെഗാ പൂക്കളും പുലിക്കളിയും മാവേലിയും ഓണാഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു. നഗരസഭ ചെയർമാൻ പി.ടി .ബാബു ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ടും നഗരസഭ കൗൺസിലറുമായ എം കെ യാസർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കേറ്റ് കെ.പിചാന്ദിനി, മജീദ് ബാബു, ഇളമന സുബ്രഹ്മണ്യൻ, അബ്ദുൽസലാം മുണ്ടോളി, യു ടി ഹരിദാസൻ, നജ്മുദ്ദീൻ എ എം, വിജയൻ പി, ചന്ദ്രബാബു, നാസർ മാസ്റ്റർ, റിയാസ് ചാലിൽ, അക്ബർ കെ .കെ , വിബീഷ് ഇ കെ, ഷാലു എ.പി, നീലേശ്വരം സ്പോർട്സ് അക്കാദമി, അമിഗോസ് നീലേശ്വരം, ലാമാസിയ പൂളപ്പൊയിൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ ഹസീല എം കെ സ്വാഗതവും ഹെഡ്മിസ്ട്രസ് ഉഷ കെവി നന്ദിയും പറഞ്ഞു.
Tags:
MUKKAM

